ബത്തേരി : തിങ്കളാഴ്ച്ച പുലര്‍ച്ചെ പശുവിനെ കറക്കാന്‍ തൊഴുത്തിലെത്തിയ വീട്ടമ്മയെ കാട്ടാന കുത്തിവീഴ്ത്തി. മുത്തങ്ങ എടത്തറ പൂവലിക്കുന്നേല് രാജന്റെ ഭാര്യ ഷൈലജ(55)യ്ക്കാണ് കാട്ടാനയുടെ കുത്തേറ്റത്.
രാവിലെ ആറരയ്ക്കാണ് സംഭവം. പുറകിലൂടെ എത്തിയ കാട്ടാന ഷൈലജയെ കുത്തിവീഴ്ത്തുകയായിരുന്നു. ഷൈലജയെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശി പ്പിച്ചു. സംഭവത്തില്‍ സാക്ഷിയായ രാജന് ബഹളം വെച്ചതോടെ ആന തിരിച്ചുപോവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: