കല്‍പ്പറ്റ : കോഴിക്കോട് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്റര്‍ വഴി വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം ലഭിക്കുന്നതിനുള്ള രജിസ്ട്രേഷന് ഇന്ന്രാവിലെ 11ന് കല്‍പ്പറ്റ ജില്ലാഎംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നടക്കുമെന്ന് ജില്ലാഎംപ്ലോയ്മെ ന്റ് ഓഫീസര്‍ അറിയിച്ചു. 250 രൂപ അടച്ചുള്ള ഒറ്റത്തവണ രജിസ്ട്രേഷനിലൂടെ തുടര്‍ന്ന് വരുന്ന ഇന്റര്‍വ്യൂകളിലും ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. പ്ലസ്ടുവും അതിനു മുകളിലും വിദ്യാഭ്യാസയോഗ്യതയുള്ള 30വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. പരിശീലനക്ലാസും അസ്സെസ്സ്മെന്റ്ടെസ്റ്റും അന്നേ ദിവസം നടത്തും. താല്പര്യമുള്ളവര് ഐ.ഡി.കാര്‍ഡിന്റെ പകര്‍പ്പ് സഹിതം 28നു രാവിലെ 11 ന് കല്പറ്റ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ എത്തണം. കൂടുതല്‍വിവരങ്ങള്‍ക്ക് ഫോണ്‍ : 04952370176/78
പ്രതികരിക്കാൻ ഇവിടെ എഴുതുക: