മേപ്പാടി : ബോണസ് വിഷയവുമായി ബന്ധപ്പെട്ട് ഒരു വിഭാഗം തൊഴിലാളികള്‍ നടത്തിയ സമരത്തിന്റെ പേരില്‍ സമരത്തില്‍ പങ്കെടുക്കാതെ ജോലിക്ക് ഹാജരായ തൊഴിലാളികള്‍ക്ക് ജോലി നിഷേധിച്ച ദിവസങ്ങളിലെ തടഞ്ഞുവെച്ച വേതനം എച്ച്എംഎല്‍ കമ്പനി മാനേജ്മെന്റ് ഉടന്‍ വിതരണം ചെയ്യണമെന്ന് ട്രേഡ് യൂണിയന് ഐക്യവേദി കണ്വെന്ഷന് ആവശ്യപ്പെട്ടു.
ആവശ്യങ്ങള്‍ക്കെതിരെ നിഷേധാത്മക നിലപാടാണ് കമ്പനിയുടേത്. ഇതില്‍ പ്രതിഷേധിച്ച് എച്ച്എംഎല്‍ കമ്പനിയുടെ അരപ്പറ്റ ഗ്രൂപ്പ് ഓഫീസിന് മുന്നില്‍ സത്യാഗ്രഹമുള്‍പ്പെടെയുള്ള സമരങ്ങളുമായി മുന്നോട്ടുപോകാന്‍ കണ്വെന്ഷന് തീരുമാനിച്ചു. പി.വി.കുഞ്ഞുമുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. പി.കെ.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
പി.കെ. മുരളീധരന്, എന്‍.വേണുഗോപാല്‍, എന്‍.ഒ.ദേവസ്സി, സി.മമ്മി, എന്‍.പി.ചന്ദ്രന്, ബി.സുരേഷ്ബാബു, പി.ആര്.സുരേഷ്, കെ.ജി.വര്‍ഗീസ്, ശ്രീനിവാസന്, മുസ്തഫ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: