കോന്നി: ആനകളും ആനക്കുളിയുമെല്ലാം നിറം പിടിപ്പിച്ച കാഴ്ചകളായപ്പോള് കോന്നി ആനത്താവളത്തിനും വര്‍ണവസന്തം. വനം,വന്യജീവി വകുപ്പ് കോന്നി ഇക്കോ ടൂറിസവും കോന്നി ഗ്രീന്‍നഗര്‍ റസിഡന്‍സ് അസോസിയേഷനും സംയുക്തമായി ആനത്താവളത്തില്‍ സംഘടിപ്പിച്ച പെയിന്റിംഗ് മത്സരം ‘വര്ണക്കൂടിന്റെ’ ഭാഗമായാണ് കുട്ടികള്‍ ആനത്താവളത്തിന് നിറം
പകര്‍ന്നത്. ആംഗന്‍വാടി മുതല്‍ ഹൈസ്കൂള്‍തലംവരെയുള്ള 1052 കുട്ടികളാണ് ഇന്നലെ ആനത്താവളത്തിന്റെ പാരിസ്ഥിതിക പശ്ചാത്തലത്തില്‍ ചിത്രമെഴുത്ത് നടത്തിയത്. നാലു വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍സംഘടിപ്പിച്ചത്. ആംഗന്‍വാടി മുതല്‍ ഒന്നാംക്ലാസുവരെയുള്ള കുട്ടികള്ക്ക്പരിസ്ഥിതി പ്രാധാന്യം മുന്‍നിര്‍ത്തിയുള്ള ചിത്രം നല്കി നിറം പകരാനാണ്നിര്ദേശിച്ചത്. രണ്ടു മുതല്‍ നാലുവരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് അവരുടെ ഭാവനയ്ക്ക് അനുസൃതമായി ചിത്രം വരച്ച് നിറം പകരാന്നല്കുകയായിരുന്നു. യുപി വിഭാഗത്തിന് വിദ്യാലയമുറ്റത്തെ
പൂന്തോട്ടവും ഹൈസ്കൂള്‍ വിഭാഗത്തിന് കാട്ടിലെ ആനക്കുളിയുമാണ് വിഷയം. ക്രയോണ്‍സ് മുതല്‍ ജലഛായംവരെ ഉപയോഗിച്ച മത്സരത്തില്‍ ഭൂരിഭാഗം കുട്ടികളും ഏറെ മികവോടെയാണ് പങ്കെടുത്തത്. ഇതോടനുബന്ധിച്ചു നടന്ന പ്രകൃതിപഠന സെമിനാറില്‍ കോന്നി റിപ്പബ്ലിക്കന്‍
ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സ്കൗട്ട്സ്, ഗൈഡ്സ്, റെഡ്ക്രോസ്വിഭാഗങ്ങളില് നിന്നുള്ള കുട്ടികളും പങ്കെടുത്തു. പരിപാടികള്‍ കോന്നി ഡിഎഫ്ഒ എസ്.ജി. മഹേഷ് കുമാര്‍ ഉദ്ഘാടനം
ചെയ്തു. ഗ്രീന്‍നഗര്‍ റസിഡന്‍സ് അസോസിയേഷന് പ്രസിഡന്റ് വി.ബി.ശ്രീനിവാസന് അധ്യക്ഷത വഹിച്ചു. കോന്നി റേഞ്ച് ഓഫീസര്‍ കെ.നാസറുദ്ദീന്കുഞ്ഞ്, മാത്യൂസണ്‍ പി.തോമസ്, ജഗീഷ് ബാബു എന്നിവര്‍പ്രസംഗിച്ചു. ഫോറസ്റ്റ് സെക്ഷന്‍ ഓഫീസര്‍ മഹേഷ് മോഹന്‍ സ്വാഗതവും കണ്‍വീനര്‍ രാജീസ് കൊട്ടാരം നന്ദിയും പറഞ്ഞു. ബിനു കെ.സാം, ചിറ്റാര്ആനന്ദന്, നാസറുദ്ദീന്കുഞ്ഞ് എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: