പത്തനംതിട്ട: കോഴഞ്ചേരിയില്‍ നടന്ന എംജി സര്‍വകലാശാല കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ടു വ്യാപക ക്രമക്കേടുകളെന്ന്. ഇതു സംബന്ധിച്ച്എസ്എഫ്ഐ സംസ്ഥാന നേതൃത്വം അന്വേഷണം നടത്തി റിപ്പോര്‍ട്ടു നല്‍കിയെന്നാണ് അറിയുന്നത്. കലോത്സവനടത്തിപ്പിന് നേതൃത്വം നല്കിയ എസ്എഫ്ഐ ജില്ലാ നേതൃത്വത്തിനെതിരെ ക്രമക്കേടുമായിബന്ധപ്പെട്ട് നടപടിഎടുക്കാന്‍ സമ്മര്‍ദ്ദമേറുന്നു.
എംജി സര്‍വകലാശാല യുവജനോത്സവത്തിനായി 16 ലക്ഷം രൂപയുടെ ഫണ്ടാണ് യൂണിയന് കൈമാറിയത്. യൂണിയന് ഇതു സംഘാടകസമിതിയെ ഏല്പിച്ചു. യൂണിവേഴ്സിറ്റി യൂണിയനും പ്രാദേശികമായി രൂപീകരിക്കുന്ന സ്വാഗതസംഘവും ചേര്‍ന്നാണ് കലോത്സവം നടത്തേണ്ടത്. ഇതനുസരിച്ച് സ്വാഗതസംഘം ജനറല്‍ കണ്‍വീനറായി എസ്എഫ്ഐ ജില്ലാ സെക്രട്ടറിയാണെത്തിയത്. യൂണിയന് ഫണ്ട് കൂടാതെ പുറത്തുനിന്നും കലോത്സവത്തിനു സ്പോണ്‍സര്‍ഷിപ്പും പരസ്യവുമടക്കം പണം വാങ്ങിയിരുന്നതായി പറയുന്നു. കലോത്സവ നടത്തിപ്പില്‍ സിപിഎം, ഡിവൈഎഫ്ഐ നേതാക്കളെ ഒഴിവാക്കിയെന്ന പരാതിയുമുണ്ട്. കലോത്സവം സിനിമയിലാക്കുന്നതിന്റെ ഭാഗമായി എബ്രിഡ്ഷൈന്‍ സംവിധാനംചെയ്യുന്ന ‘പൂമരം’ ഷൂട്ടിംഗ് കലോത്സവം വേദികളുമായി ബന്ധപ്പെട്ടുണ്ടായിരുന്നു. എല്ലാ വേദികളിലും ആശംസളുമായി പൂമരം ബാനറുകള്‍ കെട്ടിയിരുന്നു. ഷൂട്ടിംഗ് ആവശ്യത്തിനു നാലുലക്ഷം രൂപ നല്കിയെന്നു പറയുന്നുണ്ടെങ്കിലും ഇതു സംബന്ധിച്ച രേഖകളൊന്നും ഹാജരാക്കിയിട്ടില്ല. എന്നാല്‍ മൂന്നുലക്ഷം രൂപ കലോത്സവ സംഘാടകസമിതിയെ ഏല്പിച്ചാണ് ഷൂട്ടിംഗ് നടത്തിയതെന്ന് സിനിമാ പ്രവര്‍ത്തകര്‍ എസ്എഫ്ഐ സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായും പറയുന്നു. എസ്എഫ്ഐ ജില്ലാസെക്രട്ടറി സജിത് പി.ആനന്ദിനോടു സംസ്ഥാന നേതൃത്വും സിപിഎം ജില്ലാ സെക്രട്ടേറിയറ്റും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. മത്സരാര്‍ഥികള്‍ക്ക് അടിസ്ഥാന സൗകര്യം പോലും ഒരുക്കാതെ കലോത്സവത്തിന്റെ പേരില്‍ ധൂര്‍ത്ത് നടത്തിയതായും ആക്ഷേപമുണ്ട്. വോളണ്ടിയേഴ്സിന് യൂണിഫോം ഉള്‍പ്പെടെ വാങ്ങിനല്കിയതിലുംആക്ഷേപമുണ്ട്. സംഘാടകസമിതിയിലെ പിടിപ്പുകേടു കാരണം നേതാക്കള്‍ വിട്ടുനിന്നതുമെല്ലാം പരാതികളായി നിലനില്‍ക്കുമ്പോഴാണ് ചെലവിനെ സംബന്ധിച്ച ആക്ഷേപം ശക്തമായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: