മാനന്തവാടി: വർഷങ്ങളായി പടിഞ്ഞാറത്തറ പഞ്ചായത്തിലെ പാണ്ടൻകോട് കേന്ദ്രീകരിച്ച് മന്ത്രവാദവും വ്യാജ ചികിത്സയും നടത്തി ജനങ്ങളെ ചൂഷണം ചെയ്യുകയും ഇതിനെതിരെ പ്രതിഷേധിക്കുന്നവരെ കള്ളക്കേസിൽ ഉൾപ്പെടുത്തുകയും, മർദ്ദിക്കുകയും ചെയ്യുന്ന അൻവർ സാദത്ത് എന്ന സിദ്ധനെ അറസ്റ്റ് ചെയ്യണമെന്ന് കേരളാ യുക്തിവാദി സംഘം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മന്ത്രവാദത്തെ തുടർന്ന് കോഴിക്കോട് കഴിഞ്ഞ ആഴ്ചയാണ് യുവതി കൊല്ലപ്പെട്ടത്. ജില്ലയുടെ പല ഭാഗത്തും ഇത്തരം തട്ടിപ്പുകൾ നടക്കുന്നുണ്ടെന്നും അതിനാൽ മഹാരാഷ്ട്ര മാതൃകയിൽ അന്ധവിശ്വാസ നിർമ്മാർജന നിയമം കേരളത്തിലും നടപ്പിലാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഷീല തോമസ്, എം. മുകുന്ദകുമാർ, വി.വി. തോമസ് മാസ്റ്റർ , എം. ദിവാകരൻ, എം.ടി. ഔസേഫ്, ജോ സ ഫ് പുൽപ്പള്ളി , പി.എ. അനീസ് , ജോസ് എരുമാട്, പി.വി. തോമസ്, സി. മോഹൻ എന്നിവർ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: