മാനന്തവാടി: കസ്തൂരി രംഗന് റിപ്പോര്‍ട്ട് അന്തിമ വിജ്ഞാപനം വൈകുന്നതില്‍ പ്രതിഷേധിച്ച് ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സ് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി മാനന്തവാടി സബ്ബ്കലക്ടര്‍ ഓഫീസിനു മുമ്പില്‍ മാര്‍ച്ച് 1 ന് 10 മണിക്ക് ധര്‍ണ്ണ നടത്തുവാന്‍ വയനാട് ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.
കര്‍ഷകരുടെ കൃഷിയിടങ്ങളേയും, ജനവാസ കേന്ദ്രങ്ങളേയും ഒഴിവാക്കി നേരത്തേ കേന്ദ്ര ഗവണ്മെന്റ് പ്രഖ്യാപിച്ചതനുസരിച്ച് മാര്‍ച്ച് 4 ന് മുമ്പ് അന്തിമ വിജ്ഞാപനം ഇറക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് കെ.എ. ആന്റണി അദ്ധ്യക്ഷത വഹിച്ചു. വില്‍സണ്‍ നെടുംകൊമ്പില്‍, എ.പി.കുര്യാക്കോസ്, ജോര്‍ജ്ജ് വാത്തുപറമ്പില്‍, പീറ്റര്‍ എം.പി., ജോര്‍ജ്ജ് ഊരാശ്ശേരി, കെ.എം. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: