കൽപ്പറ്റ:രണ്ടാമത് കെ. എല്ലൻ സ്മാരക എവറോളിംഗ് ട്രോഫിക്കും, ചുള്ളി മൂല വെള്ളി സ്മാരക റണ്ണേഴ്സ് കപ്പിനും വേണ്ടി നടത്തുന്ന ഫുട്ബോൾ മേളയുടെ ഉദ്ഘാടനം മാർച്ച് മൂന്നിന് രാവിലെ ഒൻപത് മണിക്ക് നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ പത്ര സമ്മേളനത്തിൽ പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.സി.പ്രസാദ് ഉദ്ഘാടനം ചെയ്യും. വി.ബാലകൃഷ്ണൻ ,കെ.ബെൽറാം എന്നിവർ പങ്കെടുത്തു.ആദിവാസി സമൂഹത്തിൽ താഴെ തട്ടിൽ കഴിയുന്ന പണിയ സമുദായത്തിന്റെ കൂട്ടായ്മ വളർത്തുന്നതിനു വേണ്ടിയും ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായും ആണ് പരിപാടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: