കൽപ്പറ്റ: “മാർക്സിസ്റ്റ് ക്രൂരതയ്ക്കെതിരെ മാതൃവിലാപം” എന്ന മുദ്രാവാക്യമുയർത്തി ബി.ജെ.പി സംസ്ഥാന ജന:സെക്രട്ടറി ശോഭ സുരേന്ദ്രൻ നയിക്കുന്ന ചിതാഭസ്മ നിമജ്ജന യാത്ര മാർച്ച് 1 ന് രാവിലെ 10 മണിക്ക് കൽപ്പറ്റയിലെത്തും.സി.പി.എം ചുട്ടുകൊന്ന വിമലാദേവിയുടെ ചിതാഭസ്മവും വഹിച്ചുകൊണ്ടാണ് യാത്ര നടക്കുന്നത്.ഫെബ്രുവരി 26 ന് പാലക്കാട് നിന്നും ആരംഭിച്ച യാത്ര മാർച്ച് 3ന് മഞ്ചേശ്വരത്ത് ചിതാഭസ്മം നിമജ്ജനം ചെയ്യുന്നതോടെ സമാപിക്കും. പരിപാടിയിൽ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല ടീച്ചർ, ബി.ജെ.പി മേഖല അധ്യക്ഷൻ വി.വി രാജൻ തുടങ്ങിയവർ സംസാരിക്കും. .സജി ശങ്കർ അധ്യക്ഷത വഹിച്ചു. പി.ജി ആനന്ദ്കുമാർ, കെ.മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: