മലപ്പുറം: ബിജെപിയും മഹിളാമോര്‍ച്ചയും സംസ്ഥാനത്ത് രണ്ട് മേഖലകളായി നടത്തുന്ന ചിതാഭസ്മനിമഞ്ജന യാത്ര ഇന്ന് ജില്ലയിലെത്തും. പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് വീടിന് തീവെച്ച് ഒരു കുടുംബത്തെ ചുട്ടുകൊന്ന മാര്‍ക്സിസ്റ്റ് ഭീകരതയുടെ പൈശാചികത ജനങ്ങളുടെ മുന്നില്‍ തുറന്നുകാണിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന് നയിക്കുന്ന ഉത്തരമേഖല യാത്ര ഇന്നലെ പാലക്കാട് നിന്ന് ആരംഭിച്ചു. ഇന്ന് ഉച്ചക്ക് 12ന് എടപ്പാളിലാണ് ജില്ലയിലെ ആദ്യപരിപാടി, തുടര്‍ന്ന് കോട്ടക്കല്‍, മലപ്പുറം എന്നിവിടങ്ങിലെ സ്വീകരണമേറ്റുവാങ്ങി പരപ്പനങ്ങാടിയില്‍ സമാപിക്കും. സമാപന പൊതുയോഗത്തില്‍ എം ടി രമേശ്, ശോഭാ സുരേന്ദ്രന്, ജയാ സദാനന്ദന്, തുടങ്ങിയവര്‍ സംസാരിക്കും.
നാളെ കൊണ്ടോട്ടിയിലെ സ്വീകരണത്തിന് ശേഷം യാത്ര കോഴിക്കോട് ജില്ലയിലേക്ക് കടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: