.മറയൂര്‍: സംരക്ഷണ വവ
നത്തില്‍ നിന്നും മോഷണം പോയ ചന്ദനമരം ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. കിച്ചു എന്ന നായയുടെ സഹായത്തോടെയായിരുന്നു ഓപ്പറേഷന്‍. ഇന്നലെ ഉച്ചയ്‌ക്ക് 12.30യോടെ വനത്തില്‍ ഒളിപ്പിച്ച നിലയിലാണ് ചന്ദനത്തടികള്‍ കണ്ടെത്തിയത്. കഴിഞ്ഞ ശിവരാത്രി ദിനത്തില്‍ രാത്രിയാണ് മറയൂര്‍ പയസ് നഗര്‍ റേഞ്ചിലെ അഞ്ചുമുഖത്ത് മുള്‍വേലിക്കുള്ളില്‍ നിന്നും 5 ലക്ഷം രൂപ വിലവരുന്ന മരം മോഷ്ടാക്കള്‍ കടത്തിയത്. ഇതിന്റെ ഏതാനം ചിലഭാഗങ്ങള്‍ ശനിയാഴ്ച രാവിലെ തന്നെ വനം വകുപ്പ് കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കരടിപള്ളത്ത് നിന്നും ബാക്കി ഭാഗം കൂടി കണ്ടെത്തിയത്. തോല്‍ ചെത്തുന്നതിനായി മോഷ്ടാക്കള്‍ ഇവിടെ മുറിച്ച് സൂക്ഷിച്ചിരിക്കുകായിരുന്നു മരം. പയസ് നഗര്‍ റേഞ്ചറുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. മേഖലയിലെ ചന്ദനമോഷണത്തിന് വാച്ചര്‍മാര്‍ അടക്കമുള്ളവര്‍ കൂട്ട് നില്‍ക്കുന്നതായി ആക്ഷേപം ഉയരുകയും അടുത്തിടെ ഒരാളെ ഇത്തരത്തില്‍ മോഷണ ശ്രമത്തിനിടെ പിടിക്കുകയും ചെയ്തിി
രുന്നു.
ഇതേ തുടര്‍ന്നാണ് അന്വേഷണങ്ങള്‍ക്ക് നായയുടെ സേവനം വ്യാപകമായി ഉപയോഗിച്ച് തുടങ്ങിയത്. നായയെത്തിയതോടെയാണ് ഈ കേസും അന്ന് പിടികൂടാനായത്. ഇന്നലെ ചന്ദനം കണ്ടെത്താനായതും കിച്ചുവെന്ന നായയുടെ മിടുക്ക് കൊണ്ട് മാത്രമാണ്. ഇതോടെ ചന്ദനക്കള്ളമാരുടെ പേടി സ്വപ്നമായി മാറിയിരിക്കുകയാണ് ഈ നായ. ഇതോടെ മേഖലയില്‍ നടക്കുന്ന ചന്ദനമോഷണങ്ങള്‍ക്കും മറ്റ് പരിശോധനകള്‍ക്കും വ്യാപകമായി കിച്ചുവിനെ ഉപയോഗിക്കാനുള്ള നീക്കത്തിലാണ് വനംവകുപ്പ്. പ്രത്യേകം പരിശീലനം ലഭിച്ച നായ വളരെ ദൂരത്ത് നിന്ന് പോലും മോഷണവസ്തുക്കളെയും മോഷ്ടാക്കളെയും കണ്ടെത്താന്‍ കഴിവുള്ളതാണ്.പിടിച്ചെടുത്ത ചന്ദനം റേഞ്ച് ഓഫീസിലേക്ക് മാറ്റി.
















