കല്‍പ്പറ്റ:വയനാട് പ്രിമിയര്‍ ലീഗ് ഫുട്ബോള്‍ മല്‍സരത്തില്‍ ആവേശകരമായ മത്സരത്തില്‍ ഓക്സ്ഫോര്‍ഡ് എഫ്സികല്പ്പറ്റക്ക് ജയം. ജുവന്റെസ് മേപ്പാടിയെ മൂന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് ഓക്സ്ഫോര്‍ഡ് കീഴടക്കിയത്. ആദ്യ മത്സരത്തില്‍ തോല്‍വി പിണഞ്ഞ ഓക്സ്ഫോര്‍ഡ്് ഈ വിജയത്തോടെ ക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തി. മത്സരത്തില്‍ ഓക്സ്ഫോര്‍ഡ് കല്‍പ്പറ്റയുടെ ആസിഫ് ഹാട്രിക്കിനുടമയായി. രണ്ടാം പകുതിയിലാണ് അഞ്ച് ഗോളുകളും പിറന്നത്അഞ്ചാം മിനുറ്റില്‍ തന്നെ കല്‍പ്പറ്റയുടെ ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടു. ബെന്നി ആദ്യ ഗോല്‍ വലയിലാക്കി. 14 ാം മിനുറ്റില്‍ മേപ്പാടിയുടെ സര്ഫാജ് ഗോള്‍ മടക്കി. രണ്ടാം പകുതിയില്‍ ഇരുടീമീകളും ആക്രമണം ശക്തമാക്കി. 37,44,45 മിനുറ്റുകളില്‍ മേപ്പാടിയുടെ പ്രതിരോധം മറികടന്ന് ഹാട്രിക് നേടാന്‍ കല്‍പ്പറ്റയുടെ ആസിഫിനായി. കല്‍പ്പറ്റക്ക് വേണ്ടി ബെന്നി ഒരു ഗോള്‍ കൂടി നേടി. മേപ്പാടിക്ക് വേണ്ടി ആസിഫ്, സര്ഫാജ്, ഷഫീര്‍ എന്നിവരാണ് കല്‍പ്പറ്റയുടെ വലകുലുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: