കുന്നംകുളം : കുന്നംകുളം നഗരത്തില്‍ റോഡരികില്‍ സ്വകാര്യ ഗ്യാസ് ഏജന്‍സിയുടെ അനധികൃത ഗോഡൗണ്‍. ടൗണ്‍ഹാള്‍ റോഡില്‍ നഗരസഭയുടെ ഹെര്‍ബര്‍ട്ട് റോഡ് കെട്ടിടത്തിന്റെ മുന്‍ഭാഗത്തായി നിര്‍ത്തിയിട്ടിരിക്കുന്ന പഴയ ആപ്പേ ഓട്ടോറിക്ഷയാണ് ഗ്യാസ് ഗോഡൗണായി പ്രവര്‍ത്തിക്കുന്നത്.
രാത്രിയില്‍ സിലണ്ടറുകള്‍ ചങ്ങലയില്‍ ബന്ധിച്ചിരിക്കും, പകല്‍ സമയത്ത് ഓട്ടോറിക്ഷക്ക് പുറത്തും സിലണ്ടറുകളെത്തും, ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യാന്‍ സൗകര്യാര്‍ത്ഥം 10 വീതം സിലണ്ടറുകള്‍ ഈ പെട്ടി ഓട്ടോറിക്ഷയില്‍ സൂക്ഷിക്കുന്നതാണ് രീതി. കൊടും വെയിലില്‍ ഏത് നിമിഷവും അപകടം പതിയിരിക്കുന്ന ഈ ഗോഡൗണ്‍ ഇവിടെ ആരംഭിച്ചിട്ട് രണ്ട് വര്‍ഷം കഴിഞ്ഞെന്നാണ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: