പാലക്കാട്: യൗവനം രാജ്യത്തിനുവേണ്ടി സമര്‍പ്പിച്ച ധീരയോദ്ധാവായിരുന്നു ശ്രീജിത്ത്.അമ്മയും സഹോദരിയുമടങ്ങുന്ന കുടുംബത്തെ അച്ഛന് ഉപേക്ഷിച്ചപ്പോഴും അവന് തളര്‍ന്നില്ല. ജീവിതത്തോട് പൊരുതി, നന്നായി പഠിച്ചു, സൈന്യത്തില്‍ ജോലിനേടി.
ഉത്തരവാദിത്ത്വങ്ങള്‍ ഓരോന്നായി നിര്വഹിച്ചുവരുന്നതിനിടെയായിരുന്നു വിധിയുടെ വിളയാട്ടം. സഹോദരിയുടെ വിവാഹം നടത്തി. പുതിയ വീടു പണിത് അമ്മയെ അവിടെ താമസിപ്പിക്കണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് ശ്രീജിത്ത് വിടപറഞ്ഞത്.
മാര്‍ച്ച് എട്ടിന് നാട്ടിലെത്തുമെന്ന് അറിയിച്ചിരുന്നു.ഇതിനുള്ള ഒരുക്കങ്ങളും ചെയ്തിരുന്നു.ഗൃഹപ്രവേശത്തിനുശേഷം തിരിച്ചുപോവാനായിരുന്നു പ്ലാന്‍. ശ്രീജി ഷോപ്പിയാന്‍ ക്യാമ്പില്‍ 44 ബറ്റാലിയന് ജവാനായ ശ്രീജിത്ത, കഴിഞ്ഞ സെപ്തംബറിലാണ് നാട്ടില്‍ വന്നത്.
സൈനിക വാഹനവ്യൂഹത്തിന് നേരെ ഹിസ്ബുള്‍ മുജാഹിദിന് ഭീകരര്‍ നടത്തിയ വെടിവയ്പ്പില്‍ പൊരുതി മരിക്കുകയായിരുന്നു. അവധിക്കുവരുന്ന മകനെ കാത്തിരുന്ന അമ്മക്ക്മുന്നില് ചേതനയറ്റശരീരമാണ് എത്തിയത്. ഇതുകാണാന്‍ കാണാന്‍ കഴിയാതെ ആ അമ്മ തളര്‍ന്നു വീണു.
കളത്തില്‍ തറവാടിന്റെ മുന്നില്‍ കോട്ടായി ഗ്രാമംമുഴുവന്എത്തി.
ഇന്ന് വൈകിട്ട് ഏഴിന് പരുത്തിപ്പുള്ളി എഎല്‍പി സ്കൂളില്‍ നടക്കുന്ന അനുസ്മരണ യോഗത്തില്‍ മന്ത്രി എ.കെ.ബാലന് പങ്കെടുക്കും.
വ്യാപാരികള്‍ സംസ്ക്കാരംചടങ്ങുകള് കഴിയുന്നത് വരെ കടകളടച്ചു. ബസ് ഡ്രൈവര്‍മാരും ഓട്ടോറിക്ഷ തൊഴിലാളികളും സംസ്ക്കാരം കഴിയുന്നത് വരെ ട്രിപ്പുകള്‍ നിര്‍ത്തി.
എന്‍സിസി കേഡറ്റുകള്‍ ധീരജവാനു അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തി. അധ്യാപകര്‍ നിറകണ്ണുകളോടെയാണ് സ്കൂളില്‍ എത്തിയത്.
കൂട്ടുകാര്‍ അവസാനം വരെ തങ്ങളുടെ പ്രിയസുഹൃത്തിന്റെ ചേതനയറ്റ ഭൗതിക ശരീരത്തിനൊപ്പം ഉണ്ടായിരുന്നു. വഴിനീളെ പ്രിയ സുഹൃത്തിന്റെ ഓര്‍മക്കായി ഫ്ളക്സുകളും കാര്‍ഡുകളും അവര്‍ ഒരുക്കി.നിറകണ്ണ്കളോടേയാണ് ജവാന്മാര് തങ്ങളുടെ സഹപ്രവര്ത്തകന് ഗാര്‍ഡ് ഓഫ്ഓണര്‍ നല്‍കിയത്.
കളത്തില്‍ വീട്ടില്‍ എത്തിയ സ്ത്രീകള്‍ക്ക്, അമ്മ ഉഷാകുമാരിയുടെയും അനിയത്തി ശ്രീജയുടേയും കരച്ചില് താങ്ങാവുന്നതിനും അപ്പുറമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: