തൊടുപുഴ :മാര്‍ക്ക്‌സിസ്റ്റ് ക്രൂരതക്ക് എതിരെ മാതൃവിലാപം എന്ന മുദ്രാവാക്യം ഉയര്‍ത്തി മഹിളാമോര്‍ച്ച നയിക്കുന്ന ചിതാഭസ്മ നിമഞ്ജന യാത്രയ്‌ക്ക് 28ന് തൊടുപുഴയില്‍ സ്വീകരണം നല്‍കുമെന്ന് മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് സ്മിത കെ.ആര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പാലക്കാട് കഞ്ചിക്കോട് ചടയന്‍കാലായില്‍ വിമലാദേവിയെ ചുട്ടുകൊന്ന മാര്‍ക്‌സിസ്റ്റ് ക്രൂരതയ്‌ക്കെതിരെ ജനമനസാക്ഷി ഉണര്‍ത്തുന്നതിനാണ് യാത്ര സംഘടിപ്പിച്ചിട്ടുള്ളത്. തെക്കന്‍ കേരളത്തില്‍ നിന്നും വടക്കന്‍ കേരളത്തില്‍ നിന്നും രണ്ട് യാത്രകളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
28ന് വൈകിട്ട് മൂന്നിന് തൊടുപുഴ മുനിസിപ്പല്‍ മൈതാനിയിലാണ് യാത്രയ്‌ക്ക് സ്വീകരണം നല്‍കുന്നത്. മഹിളമോര്‍ച്ച ജില്ലാ പ്രസിഡന്റ് സ്മിത കെ.ആര്‍ അധ്യക്ഷത വഹിക്കുന്ന യോഗം ബിജെപി സംസ്ഥാന സെക്രട്ടറി എ.കെ നസീര്‍ ഉദ്ഘാടനം ചെയ്യും. മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് രേണു സുരേഷ്, ജനറല്‍ സെക്രട്ടറി അഡ്വ: നിവേദിത സുബ്രഹ്മണ്യന്‍, നേതാക്കളായ പ്രൊഫ. വി.റ്റി രമ, റീബ വര്‍ക്കി, ബിജെപി സംസ്ഥാന സെക്രട്ടറിമാരായ സി. കൃഷ്ണകുമാര്‍, വി.വി രാജേഷ്, വി. ശിവന്‍കുട്ടി, എന്നിവര്‍ പ്രസംഗിക്കും. യാത്രയുടെ മുന്നോടിയായി നാളെ മുതല്‍ ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലും വാഹന പ്രചരണ ജാഥകള്‍ സംഘടിപ്പിക്കും.
പത്രസമ്മേളനത്തില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം വേലായുധന്‍, ജില്ലാ ജനറല്‍ സെക്രട്ടറി കെ.എസ് അജി, വൈസ് പ്രസിഡന്റ് ശശിധരന്‍പിള്ള ചാലയ്‌ക്കല്‍, ബിന്ദു സാനു, രേണുക രാജശേഖരന്‍, ബിന്ദു സജി, എന്നിവര്‍ പങ്കെടുത്തു.
















