കല്‍പ്പറ്റ:അനര്‍ട്ടിന്റെ പദ്ധതികളായ ബയോഗ്യാസ് പ്ലാന്റ് പുകയില്ലാത്ത അടുപ്പുകള്‍, സോളാര്‍ പവര്‍ പ്ലാന്റ്, സൂര്യറാന്തല്‍ എന്നിവയുടെ പ്രചരണത്തിനും ബോധവല്‍കരണത്തിനുമായി നടത്തുന്ന പൊതുജനബോധവല്കരണപരിപാടി ജില്ലയില്‍ തിങ്കള്‍ ,ചൊവ്വ ദിവസങ്ങളില്‍ നടക്കും. ഇരുളം എക്സ്പോസ് ക്ലബ്ബുമായി സഹകരിച്ച് (ഫെബ്രുവരി 27) വൈകീട്ട് മൂന്നിന് ഇരുളം രാഗിണി തിയേറ്ററിലും മാനന്തവാടി പഴശ്ശിരാജ ഗ്രന്ഥാലയവുമായി സഹകരിച്ച് (ഫെബ്രുവരി 28) ഉച്ചയ്ക്ക് രണ്ടിന് പഴശ്ശിരാജ ഗ്രന്ഥാലയ കോണ്‍ഫറന്‍സ് ഹാളിലുമാണ് ബോധവല്കരണ പരിപാടി നടക്കുക. വിവിധ പദ്ധതികളിലേക്കുള്ള രജിസ്ട്രേഷനും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: