മുട്ടില്‍: സംസ്ഥാനം പൂര്‍ണമായും വൈദ്യുതീകരിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ വൈദ്യുതീകരണം പദ്ധതിയുടെ ഭാഗമായി മുട്ടില്‍ ഇലക്ട്രിക്കല്‍ സെഷന് കീഴിലെ നിര്‍ധനരായ രണ്ട് കുടുംബത്തിന് വൈദ്യുതി എത്തിച്ചാണ് ജീവനക്കാര്‍ മാതൃകയായത്. വൈദ്യുതി ലഭിക്കാത്തവരും പ്രാഥമിക പ്രപവര്‍ത്തനങ്ങള്‍ നടത്താത്തവരുമായ കുടുംബങ്ങളെ തെരഞ്ഞെടുത്ത് സൗജന്യമായി വൈദ്യുതീകരിക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം. മുട്ടില്‍ പഞ്ചായത്ത് പ്രസിഡന്റ് എ.എന്‍ നജീം, വാര്‍ഡംഗം ബീന മാത്യു എന്നിവര്‍ ഇരു വീടുകളുടെയും സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. സന്തോഷ് കുമാര്‍, യാക്കൂബ്, ജോസഫ്, സബ് എഞ്ചിനീയര്‍ കെ മധു, സീനിയര്‍ സൂപ്രണ്ട് രാമന് നമ്പൂതിരി, ലൈന്മാന് അസീസ്, സബ് എഞ്ചിനീയര്‍ സിമോജ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: