കുണ്ടറ: സ്‌ഫോടനത്തില്‍ ബൈക്ക് തകര്‍ന്നു. തൃക്കോവില്‍വട്ടം മൈലാപ്പൂര് ഹൈസ്‌കൂളിന് സമീപം മേലേവിള തെക്കതില്‍വീട്ടില്‍ നാസറിന്റെ ബൈക്കാണ് സ്‌ഫോടനത്തില്‍ കത്തിനശിച്ചത്. ഇന്നലെ ഉച്ചക്ക് ഒന്നരക്കാണ് സംഭവം ഉണ്ടായത്.
അത്യുഗ്രശബ്ദം കേട്ട് വീടിന് വെളിയില്‍ ഇറങ്ങിയ നാസര്‍ കണ്ടത് മതില്‍കെട്ടിനകത്ത് വീട്ടുമുറ്റത്ത് ഇരുന്ന ഹോണ്ട സ്‌കൂട്ടറും മകളുടെ വിവാഹത്തിനിട്ട ഷാമിയാന പന്തലും കത്തിയമരുന്നതാണ്. ഉടന്‍തന്നെ നാസര്‍ പരിസരവാസികളെ വിളിച്ചുകൂട്ടി കൊട്ടിയം പോലീസില്‍ അറിയിച്ചു.
വിവരം അറിഞ്ഞെത്തിയ സിഐ അജയകുമാറും എസ്‌ഐ ആര്‍.രതീഷിന്റെയും പരിശോധനയില്‍ പൊട്ടാതെ കിടന്ന രണ്ട് നാടന്‍ബോംബുകള്‍ കണ്ടെത്തുകയായിരുന്നു.
പോലീസ് വീട്ടുകാരെയും പരിസരവാസികളെയും സംഭവസ്ഥലത്തുനിന്ന് മാറ്റി ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ്, ഫോറന്‍സിക് വിഭാഗത്തെയും മേലുദ്യോഗസ്ഥരെയും വിവരം അറിയിച്ചു. ബോംബ് സ്‌ക്വാഡ് എത്തി പൊട്ടാതെ കിടന്ന ബോംബുകള്‍ തൊട്ടടുത്ത ആളൊഴിഞ്ഞ പുരയിടത്തില്‍ എത്തിച്ച് നീര്‍വീര്യമാക്കുകയായിരുന്നു. നീര്‍വീര്യമാക്കിയ ബോംബ് പരിശോധിച്ചതില്‍നിന്ന് അത്യുഗ്ര ശബ്ദം ഉണ്ടാക്കുന്നതും പാറമടയില്‍ പാറ പൊട്ടിക്കാനുപയോഗിക്കുന്നതുമായ അത്യുഗ്രശേഷിയുള്ള വെടിമരുന്നായിരുന്നു ബോംബ് നിര്‍മ്മാണത്തിന് ഉപയോഗിച്ചതെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ചാത്തന്നൂര്‍ എസിപി ജവഹര്‍ ജനാര്‍ദ്ദനന്‍ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി.
കൊട്ടിയം സിഐ അജയനാഥ്, എസ്‌ഐ ആര്‍.രതീഷ്, അഡീഷണല്‍ എസ്‌ഐമാരായ സുനില്‍കുമാര്‍, ഫിംഗര്‍പ്രിന്റ് എക്‌സ്‌പേര്‍ട്ട് അനൂപ്‌ജോണ്‍, ബോംബ് ഡിറ്റക്ഷന്‍ സ്‌ക്വാഡ് ഉദ്യോഗസ്ഥരായ എസ്‌ഐ സുരേഷ്, എഎസ്‌ഐ രാമരാജന്‍, എസ്‌സിപിഒ അബ്ദുള്‍റഷീദ്, അജയകുമാര്‍, സിപിഒമാരായ സുരേഷ്, എം.സുജ, സയന്റിഫിക് ഓഫീസര്‍മാരായ ഹരി, പ്രശാന്ത്, ഡോഗ് സ്‌ക്വാഡ് ഉദ്യോഗസ്ഥനായ അനീഷ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മുന്‍പ് ഇവിടെ നടന്ന രാഷ്‌ട്രീയസംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ സംഭവങ്ങളില്‍ പോലീസ് റെയ്ഡില്‍ മാരകായുധങ്ങള്‍ പിടിച്ചെടുത്തിരുന്നു. ഇതുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നും തീവ്രവാദികള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോയെന്നും പോലീസ് പരിശോധിച്ച് വരികയാണ്.
















