ശ്രീ വടേരി ശിവ ക്ഷേത്രത്തിൽ അനുഭവപ്പെട്ട ഭക്തജനതിരക്ക്
മാനന്തവാടി: ശ്രീ വടേരി ശിവ ക്ഷേത്രത്തിൽ മഹാ ശിവരാത്രി മഹോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. തന്ത്രി ബ്രഹ്മശ്രീ ചെറുകര പുതുമന ഇല്ലം മധു നമ്പൂതിരി , മേൽശാന്തി പുറംഞ്ചേരി ഇല്ലം പ്രകാശൻ നമ്പൂതിരി , ശാന്തിമാരായ മരനെല്ലി ഇല്ലം ‘ അഭിലാഷ് നമ്പൂതിരി , മനോഹരൻ എമ്പ്രാന്തിരി എന്നിവർ മുഖ്യ കാർമികത്വം വഹിച്ചു. രാവിലെ മുതൽ ക്ഷേത്ര ദർശനത്തിന് ആയിരക്കണക്കിന് ഭക്ത ജനങ്ങൾ എത്തി. ഉമാമഹേശ്വരി ഹാളിൽ നടന്ന പഞ്ചാക്ഷരീ മന്ത്ര ലിഖിത ജപയജ്ഞത്തിൽ ഭക്തജനങ്ങൾ പങ്കെടുത്തു. ശ്രീ ഭൂതബലി, വിശേഷാൽ പൂജകൾ എന്നിവയും നടത്തി. ക്ഷേത്ര യോഗം പ്രസിഡന്റ് വി.എം. ശ്രീവത്സൻ, ജനറൽ സെക്രട്ടറി സി.കെ. ശ്രീധരൻ, ടി.കെ. ഉണ്ണി ., എം. വി. സുരേന്ദ്രൻ, എ.കെ. സുന്ദർശനാനന്ദൻ, കെ.എം. പ്രദീപ്, കെ.എം. ശിവൻ, മാതൃശക്തി പ്രസിഡണ്ട് ഗിരിജാ ശശി, ട്രസ്റ്റി ഇ.കെ. അജിത, ട്രസ്റ്റി കെ.ടി. കുഞ്ഞികൃഷ്ണൻ നായർ, പ്രിൻസി സുന്ദർലാൽ, മിനി സുരേന്ദ്രൻ, രാധാമണി രാജു , പ്രസീതാ സുരേഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പഞ്ചാക്ഷരി മന്ത്രജപ ലിഖിത ജപയജ്ഞം നടക്കുന്ന വനയാട്ടിലെ അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് മാനന്തവാടിയിലെ ശ്രീ വടേരി ശിവക്ഷേത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: