പന്തളം: രണ്ടാഴ്ചത്തെ ഇടവേളയ്ക്കുശേഷം സിപിഎം വീണ്ടും വ്യാപകമായി അക്രമം നടത്തി കുളനടയില്‍ ഭീകരാന്തരീക്ഷം സൃഷ്ിക്കുന്നു.
ബുധനാഴ്ച രാത്രിയില്‍ കുളനട, പുന്തല, ഞെട്ടൂര്‍, ഉള്ളന്നൂര്‍ എന്നിവിടങ്ങളില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വീടുകള്‍ക്കു നേരെ അക്രമം നടത്തുകയും വാഹനങ്ങള്‍ തകര്‍ക്കുകയും കൊടിയും കൊടിമരങ്ങളും നശിപ്പിക്കുകയും ചെയ്തു. ഞെട്ടൂര്‍ താമരത്തുരുത്തില് രവിയുടെ വീട്ടിലക്രമം നടത്തിയ സംഘം അവിടെയുണ്ടായിരുന്ന ടിപ്പര്‍ ലോറി അടിച്ചു തകര്‍ത്തു. പുന്തലത്താഴം പേരൂര്‍ കിഴക്കേതില്‍ അച്യുതന്‍പിള്ളയുടെ വീട്ടുമുറ്റത്തു കിടന്ന കാറും അക്രമികള്‍ തകര്‍ത്തു.
ഇടതു മുന്നണി സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ ഇവിടെ സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കു നേരെ തുടര്‍ച്ചയായി അക്രമം നടത്തിവരികയാണ്. ഇതിനെതിരെ പ്രതിഷേധ പ്രകടനവും യോഗവും നടത്തിയ ഗ്രാമപഞ്ചായത്തംഗങ്ങളുള്പ്പെടെയുള്ള പ്രവര്‍ത്തകരെ പന്തളം പോലീസ് കള്ളക്കേസെടുത്ത് അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. എന്നിട്ടും അക്രമികളായ സിപിഎംകാര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാന്‍ തയ്യാറാകാത്ത പോലീസ് വ്യക്തമായ രാഷ്ടീയം കളിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: