കല്‍പ്പറ്റ:കേരള നേച്ചര്‍ ലവേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ടിഎന്‍എ പെരുമാള്‍ അനുസ്മരണം നടത്തി. കെ.പി. അബ്ദുല്‍ വഹാബ് അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവര്‍ത്തകനും പക്ഷിശാസ്ത്രജ്ഞനുമായ പി.കെ. ഉത്തമന് അനുസ്മരണപ്രഭാഷണം നടത്തി. പരിസ്ഥിതി സംരക്ഷണ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച വൈല്‍ഡ്ലൈഫ് ഫോട്ടോഗ്രാഫറായിരുന്നു ഈയിടെ അന്തരിച്ച പെരുമാളെന്ന് ഉത്തമന് അനുസ്മരിച്ചു. എ.വി. മനോജ്, എന്‍.പി. ജയന്, എ.വി. അഭിജിത്ത്, പി. പീതാംബരന്, സി.കെ. വിഷ്ണുദാസ്, എന്‍.വി. കൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: