മാനന്തവാടി: കുളത്താട പൂർണ്ണിമ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഒ. ആർ. കേളു എം. എൽ.എ. നിർവ്വഹിച്ചു. തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിഷ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ‘മുൻ മന്ത്രി പി.കെ. ജയലക്ഷ്മിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 25 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തിയാക്കിയത്. ചടങ്ങിൽ പി.കെ. ഷൈബിയുടെ ഫോട്ടോ മുൻ മന്ത്രി പി .കെ ജയലക്ഷ്മി അനാഛാദനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ എ. പ്രഭാകരൻ മുഖ്യ പ്രഭാഷണം നടത്തി. പ്ലസ്ടു ,എസ്. എസ്.എൽ.സി പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികൾക്കും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തായമ്പകയിൽ എ’ ഗ്രേസ് കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കും യോഗത്തിൽ ഉപഹാരം നൽകി. ക്ലബ്ബിന്റെ മുൻകാല പ്രവർത്തകരെ ചടങ്ങിൽ ആദരിക്കുകയും അന്തരിച്ച മുൻ പ്രവർത്തകരെ അനുസ്മരിക്കുകയും ചെയ്തു. യോഗത്തിൽ കൺവീനർ സുമേഷ് എ.കെ, സെക്രട്ടറി ഉദീഷ് എ, തവിഞ്ഞാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈമാ മുരളീധരൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ. കെ. ഷിജിത്ത്, ബ്ലോക്ക് മെമ്പർ ദിനേശ് ബാബു , എന്നിവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: