കൽപ്പറ്റ .കേരള ആദിവാസി സംഘം (എസ്.സി/എസ്.റ്റി മോർച) വയനാട് ജില്ലാ അദ്ധ്യക്ഷൻ പാലേരി രാമൻ നയിക്കുന്ന ആദിവാസി അവകാശ സംരക്ഷണ യാത്ര ഫെബ്രുവരി ഇരുപത്തി ആറ് മുതൽ ഇരുപത്തി എട്ടുവരെ തീയതികളിൽ നടക്കും.കേരളത്തിൽ ഇടതു സർക്കാർ അധികാരത്തിലേറി എട്ടു മാസം പിന്നിട്ടപ്പോൾ നാനൂറിൽ പരം ആദിവാസി പീഡനങ്ങൾ നടന്നതായി റിപ്പോർട്ടുണ്ട്. കോടി കണക്കിന് രൂപ ആദിവാസികൾക്കുവേണ്ടി ചെലവഴിച്ചു എന്ന് കൊട്ടിഘോഷിക്കുമ്പോഴും വയനാട്ടിൽ ഭൂരഹിതരായ പതിനായിരക്കണക്കിന് ആദിവാസികൾ ഒരു തുണ്ട് ഭൂമിയോ വീടോ ഇല്ലാതെ നരകയാദന അനുഭവിക്കുകയാണ്. ആദിവാസികൾക്കായി അനേകം വാഗ്ദാനങ്ങൾ നൽകുകയും അധികാരത്തിലെത്തിയപ്പോൾ ആദിവാസികൾക്കെതിരെ തിരിയുകയാണ് പിണറായി ചെയ്യുന്നത്.ഇരുപത്തി ആറാം തീയതി ബത്തേരിയിൽ വിവിധ കോളനികളിൽ പര്യടനം നടത്തും, ഇരുപത്തി ഏഴിന് കൽപ്പറ്റയിലും, ഇരുപത്തി എട്ടിന് മാനന്തവാടിയിലും പര്യടനം നടത്തും.വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസ്ഥാന – ജില്ലാ നേതാക്കൾ സംസാരിക്കും. പത്രസമ്മേളനത്തിൽ പാലേരി രാമൻ, ഇരമെട്ടൂർ കുഞ്ഞാമൻ, സി.എ. ബാബു ,ഇ.രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: