മാനന്തവാടി: ദുരന്ത നിവാരണ അതോറിറ്റി ചെയര്മാന് കൂടിയായിരുന്ന മുന്‍ ജില്ലാ കളക്ടര്‍ ബത്തേരി താലൂക്കിലെ കൃഷ്ണഗിരി വില്ലേജില്‍ ഏര്‍പ്പെടുത്തിയ പാറഖനനത്തിലുള്ള വിലക്ക് ഹൈക്കോടതി റദ്ദ് ചെയ്തു.ഇവ പാരിസ്ഥിക പ്രദേശമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി.കരിങ്കല്‍ ക്രഷര്‍ ഉള്‍പ്പെടെ നാല്പതോളം പാറമടകളായിരുന്നു കളക്ടര്‍ കേശവേന്ദ്രകുമാറിന്റെ വിലക്കോടെ അടച്ചു പൂട്ടേണ്ടി വന്നത്.ബത്തേരി താലൂക്ക് ക്വാറി അസോസിയേഷനാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇതേ തുടര്‍ന്നാണ് ഹൈക്കടതി ജഡ്ജ് ഷാജി പി ചാലി കളക്ടരുടെ ഉത്തരവ് റദ്ദ് ചെയ്തത്.എടക്കല്‍ ഗുഹ സ്ഥിതി ചെയ്യുന്ന കൊളഗപ്പാറ,പ്രകൃതി ദത്തമായി ഫാന്റം പാറ,ആറാട്ടുപാറ എന്നിവ ഉള്‍പ്പെടുന്ന അമ്പലവയല്‍, മീനങ്ങാടി പഞ്ചായത്തുകളിലെ പ്രദേശങ്ങളായിരുന്നു കളക്ടരുടെ ഉത്തരവോടെ ഖനനവിമുക്തമായത്.ഫാന്റം പാറ സ്ഥിതി ചെയ്യുന്ന കൃഷ്മഗിരി വില്ലേജിലെ റീസര്‍വ്വെ 521/2 ബ്ലോക്ക് 22 ല്‍പെട്ട ഭൂമിയോട് 200 മീറ്റര്‍ ചുറ്റളവിലായിരുന്നു പാറഖനനം നിരോധിച്ചത്.2016 ആഗസ്ത് 2ന് പുറത്തിറക്കിയ ഉത്തരവ് കളക്ടര്‍ ജോലിയില്‍ നിന്നും ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്റെ ചുമതലയിലേക്ക് മാറി ചുരമിറങ്ങിയ ശേഷമായിരുന്നു പുറം ലോകമറിഞ്ഞത്.സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരമില്ലാതെ ദുരന്ച നിവാരണ അതോരിറ്റി ചെയര്മാന് എന്ന നിലയില്‍ ജില്ലാകളക്ടര്‍ പുറത്തിറക്കിയ ഉത്തരവിന്റെ സാധുത ചോദ്യം ചെയ്തു കൊണ്ടും പ്രദേശത്ത് ഉപജീവനം കണ്ടെത്തുന്നവരുടെയോ ഭൂവുടമകളുടെയോ ഭാഗം കേള്‍ക്കാതെയും പുറത്തിറക്കിയ നടപടി ചോദ്യം ചെയ്തു കൊണ്ടുമായിരുന്നു ക്വാറി അസോസിയോഷന് കോടതിയെ സമീപിച്ചത്.എന്നാല്‍ നിലവില്‍ അഞ്ചു ഹെക്ടറോ അതില്‍ താഴെയോ ഭൂമിയിലുള്ള ഖനനങ്ങള്‍ക്ക് പാരിസ്ഥികാനുമതി വേണമെന്ന സുപ്രീം കോടതി തീരുമാനമുള്ളതിനാല്‍ ഈ ക്വാറികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ല.എന്നാല്‍ ജില്ലയിലെ ഭൂരിഭാഗം വരുന്ന ഇത്തരം കോറികളുടെ കാര്യത്തില്‍ പുതിയ തീരുമാനം ഉണ്ടാവുമ്പോള്‍ അടച്ചു പൂട്ടിയ ഈ ക്വാറികള്‍ക്കും ബാധകമാവുകയും പാരിസ്ഥികാനുമതിക്ക് അപേക്ഷ നല്കാന് കഴിയുന്നതുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: