മാനന്തവാടി : ഇരു വൃക്കകളും തകരാറിലായ വിദ്യാർത്ഥി ഉദാരമതികളുടെ സഹായം തേടുന്നു.പയ്യമ്പള്ളി സെന്റ് കാതറിൻ സ് സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയും മലയിൽ പീടിക താഴെ നെല്ലിക്കാട്ട് കോളനിയിലെ നിധിൻ ചന്ദ്രൻ (15) ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ കഴിയുന്നത്. വൃക്ക മാറ്റിവയ്ക്കാനാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.ലക്ഷകണക്കിന് രൂപ ഇതിന് ആവിശ്യമുണ്ട്.നിർധനനായ ചന്ദ്രന് ഇത്രയും തുക മകന്റെ ചികിത്സക്കായി കണ്ടെത്താൻ കഴിയാത്ത അവസ്ഥയിലാണ്.ഈ സാഹചര്യത്തിൽ നഗരസഭ കൗൺസിലർ വർഗ്ഗീസ്സ് ജോർജ് കൺവീനറും ജോസ് പാണാട്ട് ചെയർമാനുമായി ചികിത്സ സഹായ കമ്മിറ്റി രൂപീകരിച്ചു. ഉദാരമതികൾ കനറ ബാങ്ക് പയ്യമ്പള്ളി ശാഖയിലെ 178 110 1023 171, IFSC CNRB 0001781 എന്ന അക്കൗണ്ടിലേക്ക് സഹായങ്ങൾ നൽകണമെന്ന് ചികിത്സ സഹായ കമ്മിറ്റി അഭ്യർത്ഥിച്ചു.9656512965,9745 630127
പ്രതികരിക്കാൻ ഇവിടെ എഴുതുക: