മാനന്തവാടി: വെള്ളമുണ്ട ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മാനന്തവാടി ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ വെച്ച് കുട്ടികളുടെ ചിത്ര പ്രദർശനം ആരംഭിച്ചു. വെള്ളമുണ്ട ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂളിലെ 14 വിദ്യാർത്ഥികളുടെ ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. എസ്. എസ്. എ. പ്രോഗ്രാം ഓഫീസർ ജി.എൻ ബാബു രാജ് ഉദ്ഘാടനം പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി.നാസർ അധ്യക്ഷത വഹിച്ചു. റംല മുഹമ്മദ്, പി. ഉസ്മാൻ , സണ്ണി . പി.സി., പ്രേം പ്രകാശ്, ശുഭാമണി , വി.കെ. പ്രസാദ്, എന്നിവർ സംസാരിച്ചു. വിദ്യാലയത്തിലെ ചിത്രകലാ ധ്യാപകൻ ഏലിയാസ് .പി .വി. നേതൃത്വം നൽകുന്ന പ്രദർശനം ഫെബ്രുവരി 28ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: