മാനന്തവാടി:പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിലെ കുട്ടികളുടെ കൂട്ടയ്മയായ ബാലവേദിയുടെ ആഭിമുഖ്യത്തിൽ പേപ്പർ ബാഗ് നിർമാണ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. പ്ലാസ്റ്റിക് ക്യാരി ബാഗ് ഇല്ലാത്ത സമൂഹം വളർന്നു വരേണ്ട ആവിശ്യകതയേയും വലിച്ചെറിയൽ സംസ്കാരം മാറ്റെണ്ടതിന്റെ പ്രാധാന്യത്തെ പറ്റിയും ഗ്രന്ഥാലയം പ്രസിഡൻറ് പ്രതീഷ് കെ ആർ ഉത്ഘാടനം ചെയ്തു സംസാരിച്ചു . ബാലവേദി രക്ഷാധികാരി അനുമോൾ എ സി കുട്ടികൾക്ക് പേപ്പർ ബാഗ് നിർമാണ പരിശീലനം നൽകി. ഹഫ്സത് ബീഗം, ജിതിൻ എം.സി ,അമൽ പ്രശാന്ത് എന്നിവർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: