കല്‍പ്പറ്റ. പ്രിമിയര്‍ ലീഗ് ഫുട്ബോള്‍ രണ്ടാം മല്‍സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സ്പൈസസ് മുട്ടില്‍ ജയിച്ചു. മഹാത്മ എഫ്.സി.ചുണ്ടേലിനെയാണ് മുട്ടില്‍ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിലാണ് 3 ഗോളുകള്‍ പിറന്നത്.
മഹാത്മ എഫ്.സി.ചുണ്ടേല്‍ 3 ാം മിനിറ്റില്‍ തന്നെ മുട്ടിലിന്റെ വലകുലുക്കി. പ്രത്യാക്രമണം കനത്തതോടെ ആദ്യപകുതിയുടെ അവസാനം 24, 25 മിനുറ്റുകളില്‍ തന്നെ ചുണ്ടേലിനെ മുട്ടില്‍ പിടിച്ച് കെട്ടി. സ്പൈസസ് മുട്ടിലിന് വേണ്ടി റിച്ചാര്‍ഡ്, പ്രജിത് എന്നിവരാണ് ഗോള്‍ നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: