മാനന്തവാടി: വെള്ളമുണ്ട പഞ്ചായത്തിലെ ഒഴുക്കൻമൂല പന്തച്ചാൽ ജലനിധി ശുദ്ധജല – ശുചിത്വ പദ്ധതിയുടെ ഉദ്ഘാടനം ശനിയാഴ്ച ഉച്ചക്ക് 12.30 ന് നടക്കും.വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് അംഗം സജിനിയുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്യും.വെള്ളമുണ്ട ഗ്രാമപഞ്ചായത്തും പങ്കാളിത്ത സംഘടനയായ പ്ലാനറ്റ് കേരളയും ചേർന്നാണ് 23.5 ലക്ഷം രൂപ ചിലവിൽ പദ്ധതി പൂർത്തീകരിച്ചത്.54 കുടുംബങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കളായിട്ടുള്ളത്. കിണറും 15000 ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കും ഇതിന്റെ ഭാഗമായി നിർമ്മിച്ചു.ഇ ടി. ജോൺസൺ പ്രസിഡണ്ടും പി.ടി.ചെറിയാൻ സെക്രട്ടറിയുമായി ഗുണഭോക്തൃ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെയാണ് ജലനിധി പദ്ധതി നടപ്പാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: