മാനന്തവാടി. സി.പി.എം ക്രിമിനലുകൾ ചുട്ടുകൊന്ന സുധമ്മയുടെ ചിതാഭസ്മവുമായി ബി.ജെ.പിസംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ നയിക്കുന്ന യാത്രക്ക് കൽപ്പറ്റയിൽ നൽകുന്ന സ്വീകരണ പരിപാടി വിജയിപ്പിക്കാൻ മഹിളാ മോർച്ച മാനന്തവാടി മണ്ഡലം കമ്മറ്റി തീരുമാനിച്ചു. ഇതിനു വേണ്ടിയുള്ള പ്രചരണ പരിപാടിക്ക് നിയോജക മണ്ഡലത്തിൽ തുടക്കം കുറിച്ചു .സ്വീകരണ പരിപാടിക്ക് മാനന്തവാടി മണ്ഡലത്തിൽ നിന്നും ആയിരം പ്രവർത്തകരെ പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു.
ബി.ജെ.പി ജില്ല പ്രസിഡന്റ് സജി ശങ്കർ യോഗം ഉദ്ഘാടനം ചെയ്തു. മഹിള മോർച്ച നിയോജക മണ്ഡലം പ്രസിഡന്റ് ശ്രീലത ബാബു അദ്ധ്യക്ഷത വഹിച്ചു. ശാന്തകുമാരി, ശ്യാമള ചന്ദ്രൻ , വി പിത ഗിരീഷ്, കണ്ണൻ കണിയാരം ജി.കെ മാധവൻ തുടങ്ങിയവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: