കോഴഞ്ചേരി: എംജി യൂണിവേഴ്സിറ്റി കലോത്സവത്തില്‍ പദ്യപാരായണം മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി പൂജ ഷാജി. കോന്നി എസ്എഎസ് കോളേജിലെ ഒന്നാം വര്‍ഷ ബീകോം വിദ്യാര്‍ത്ഥിനിയായ പൂജ ചെറുപ്പം മുതലേ സംഗീത കലകളോട് താത്പര്യം പുലര്‍ത്തിയിരുന്നു. പൂജയുടെ സംഗീതത്തിലുള്ള കഴിവ് തിരിച്ചറിഞ്ഞ അച്ഛന് ഷാജി പൂജയെ രണ്ടാം ക്ലാസ് മുതലേ സംഗീതപഠനത്തിനയച്ചു. ലളിതഗാനം, ശാസ്ത്രീയ സംഗീതം, അഷ്ടപദി, മാപ്പിളപ്പാട്ട് തുടങ്ങിയവയാണ് പൂജ അഭ്യസിച്ചുകൊണ്ടിരിക്കുന്നത്. ഇതിനോടൊപ്പം അറബിക് പദ്യം, സംസ്കൃത പദ്യവും പൂജ പഠിച്ചു വരുന്നു. അനില ജയരാജിന്റെ കീഴിലാണ് പൂജ സംഗീതം അഭ്യസിക്കുന്നത്. നാലാം ക്ലാസ് മുതല്‍ സ്കൂള്‍ കലോത്സവങ്ങളിലും മറ്റും പങ്കെടുത്ത പൂജ മത്സരിച്ച ഇനങ്ങളിലെല്ലാം ഒന്നാം സ്ഥാനവും കരസ്ഥമാക്കി. സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ തുടര്‍ച്ചയായി അഞ്ച് വര്‍ഷം മത്സരിച്ച് ഒന്നാം സ്ഥാനവും കരസ്ഥമാക്കി ഈ കൊച്ചുമിടുക്കി. ഷാജിഭവനത്തില്‍ ഷാജിയാണ് പിതാവ്. ഇദ്ദേഹം വിദേശത്താണ് ജോലി ചെയ്യുന്നത്. അജിതയാണ് മാതാവ്. അഭിജിത്താണ് സഹോദരന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: