കോഴഞ്ചേരി: എംജി യൂണിവേഴ്സിറ്റി കലോത്സവത്തില്‍ വയലിന് ഈസ്റ്റേണ്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി നന്ദു ദിലീപ്. കോട്ടയം ബസേലിയസ് കോളേജിലെ ബികോം ഡിപ്പാര്‍ട്ട്മെന്റിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് പാമ്പാടി ഏഴാം മയില്‍ പാലത്തിങ്കല്‍ വീട്ടില്‍ നന്ദുദിലീപ്. ചെറുപ്പം മുതലേ വയലിന് അഭ്യസിച്ചുപോന്ന നന്ദു സംസ്ഥാന സ്കൂള്‍ കലോത്സവങ്ങളില്‍ രണ്ട് തവണ വയലിന് വിഭാഗത്തില്‍ എ ഗ്രേഡ് നേടിയിട്ടുണ്ട്. പത്താം ക്ലാസിലും പ്ലസ്ടുവില്‍ പഠിക്കുമ്പോഴാണ് അത് നേടിയത്.
ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രശസ്ത പിന്നണി ഗായിക വൈക്കം വിജയലക്ഷ്മിയോടൊപ്പം നന്ദുദിലീപ് പരിപാടി അവതരിപ്പിച്ചുണ്ട്. ഇത് തന്റെ ജീവിതത്തില്‍ മറക്കാനാവാത്ത സംഭവമാണെന്നാണ് നന്ദു പറയുന്നത്. 2015 ല്‍ കോട്ടയത്ത് നടന്ന എംജി യൂണിവേഴ്സിറ്റി കലോത്സവത്തിലും വയലിനില്‍ ഒന്നാം സ്ഥാനം നന്ദുവിനായിരുന്നു. വയലിനില്‍ കൂടാതെ ശാസ്ത്രീയ സംഗീതവും നന്ദു പഠിക്കുന്നുണ്ട്. പത്ത് വര്‍ഷത്തിലേറെയായി ശാസ്ത്രീയ സംഗീതവും അഭ്യസിക്കുന്ന നന്ദു സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. പിതാവ് ദിലീപ് കുമാറാണ് അച്ഛന്. ഇദ്ദേഹം ബിസിനസുകാരനാണ്. ബേബിക്കുട്ടിയാണ് മാതാവ്. വിധു ദിലീപാണ് സഹോദരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: