തിരുവല്ല: പെരിങ്ങര പഞ്ചായത്തിലെ 4-ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന വേങ്ങല്‍ കൈപ്പാല പാടശേഖരം മണ്ണിട്ട് നികത്താനുളള നീക്കത്തിനെതിനെ പ്രതിക്ഷേധവുമായി നാട്ടുകാര്‍ രംഗത്ത്. ആലംതുരുത്തി പോസ്റ്റ് ഓഫീസിന് സമീപം ക്ഷേത്രത്തിലേക്ക് പോകുന്ന റോഡരികില്‍ പാടശേഖരത്തിന്റെ ഭാഗമായ ഏതാണ്ട് അരയേക്കറോളം വരുന്ന നിലം നികത്താനാണ് ശ്രമം നടക്കുന്നത്.
റവന്യൂ അധികൃതരുടെ ഒത്താശയിലാണ് നികത്തല്‍ നടക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. ഇന്നലെ പുലര്‍ച്ചെ ഏതാണ്ട് പത്ത് ലോഡോളം മണ്ണ് പാടത്ത് ഇറക്കി. തുടര്‍ന്ന് നാട്ടുകാര്‍ പ്രതിക്ഷേധവുമായി രംഗത്തെത്തിയതോടെ താല്‍ക്കാലികമായി നിര്‍ത്തി വെച്ചു. നാട്ടുകാര്‍ പിരിഞ്ഞതോടെ നിര്‍ത്തിവെച്ച വൈകുന്നേരത്തോടെ നികത്തില്‍ പുനരാരംഭിച്ചിട്ടുണ്ട്. വേനല്‍ കടുത്തതോടെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നികത്തല്‍ ശക്തമായിട്ടുണ്ട്. അപ്പര്‍ കുട്ടനാടന്‍ മേഖലയില്‍ ഉള്‍പ്പെടുന്ന പാടശേഖരങ്ങള്‍ നികത്തുന്നത് പ്രദേശത്ത് കുടിവെളളക്ഷാമം രൂക്ഷമാകാന്‍ കാരണമായിട്ടുണ്ട്.
നികത്തിലിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം വന്‍ തുകയ്ക്കാണ് മണ്ണ് മാഫിയ തന്നെ ഏറ്റെടുക്കുകയാണ് രീതി. റവന്യൂ-പോലീസ് ഉദേയാഗസ്ഥരെ വേണ്ടരീതിയില്‍ കൈകാര്യം ചെയ്യുന്നതും മാഫിയ ആണെന്ന് പറയപ്പെടുന്നു. ഇക്കാരണത്താലാണ് നികത്തിലിനെതിനെ ശക്തമായ നടപടി സ്വീകരിക്കുവാന്‍ അധികൃതര്‍ മടികാട്ടുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: