തിരുവല്ല:വരും തലമുറകള്‍ ആര്‍ജ്ജിക്കേണ്ടത് ആദ്ധ്യാത്മിക ജ്ഞാനമെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സയന്റിഫിക് ഹെറിട്ടേജ് ഡയറക്ടര്‍ ഡോ എന്‍ ഗോപാലകൃഷ്ണന് പറഞ്ഞു.
ശ്രീരാമകൃഷ്ണ വചനാമൃത സത്രത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.സമൂഹത്തിന് ആദ്ധ്യാത്മിക ജ്ഞാനം ഉറപ്പിക്കാനാണ് ഭാരതത്തിന്റെ ഗുരുപരമ്പരകള്‍ ശ്രമിച്ചത്.ശ്രീരാമകൃഷ്ണദേവനെ പോലൂള്ള ആചാര്യന്മാരുടെ അവതാര ഉദ്ദേശ്യവും ഇതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പരമഹംസപവിയിലേക്ക് ഉയര്‍ന്ന ആചാര്യനാണ് ശ്രീരാമകൃഷ്ണദേവന്.ജനിക്കൂമ്പോള് എല്ലാവരും ശൂദ്രന് എന്ന അവസ്ഥയിലൂടെ കടന്നു പോകുന്നു എന്നാല്‍ ആത്മീയമായ ഔന്നിത്യത്തിലൂടെ ബ്രാഹ്മണ്യം എന്ന അവസ്ഥയിലേക്ക് എത്തിച്ചേരുന്നു. എന്നാല്‍ ഇതിനുമപ്പുറം ഋഷി, മഹര്‍ഷി, ഹംസന്, പരമഹംസന്, എന്നിങ്ങനെ വിവിധ തലങ്ങളിലേക്ക് ആത്മീയമായ ഔന്നിത്യത്തിലൂടെ ഉയരാന്‍ കഴിയും എന്നതാണ് ശ്രീരാമകൃഷ്ണദേവന്റെ ജിവിതം വ്യക്തമാക്കുന്നത്. ഹംസം എന്നത് അരയന്നം എന്ന ഭൗതികമായ അര്‍ഥത്തിനപ്പുറം സാങ്കല്പ്പികമായ മറ്റൊരു തലമുണ്ട്. ഹംസം പാലും വെള്ളവും വേര്‍തിരിച്ച് കാണാന്‍ കഴിയുന്ന ഒന്നാണ്. ഹംസം എങ്ങനെ വെള്ളത്തില്‍ നിന്ന് പാല് വേര്തിരിച്ചെടുക്കുന്നുവോ അതേപോലെ ശരിയും സത്യവും കണ്ടെത്തുന്നതിന് കഴിയുന്ന അവസ്ഥയാണ് ഹംസാവസ്ഥ. പരമഹംസാവസ്ഥ അതിനുമപ്പുറമുള്ള സത്യാന്വേഷണമാണ്. അത് ഈശ്വരനോട് ഏറെ അടുത്തു നില്ക്കുന്ന ഒരു അവസ്ഥയാണ്. അതുകൊണ്ടാണ് ശ്രീരാമകൃഷ്ണ പരമഹംസന് എന്ന് അദ്ദേഹം അറിയപ്പെട്ടത്. ശ്രീരാമകൃഷ്ണദേവന് എങ്ങനെ ജീവിച്ചു എന്ത് പറഞ്ഞു അദ്ദേഹത്തെപ്പറ്റി എന്തെല്ലാം എഴുതിയിട്ടുണ്ട് എന്നത് എല്ലാവരും മനസിലാക്കേണ്ടതാണ്. പാശ്ചാത്യ ദേശങ്ങളില്‍ വച്ച് സ്വാമി വിവേകാനന്ദ സ്വാമി പറഞ്ഞ പരിവര്‍ത്തനം ശ്രീരാമകൃഷ്ണദേവന്റെ വചനങ്ങളിലൂടെ പ്രായോഗിക തലത്തിലെത്തിക്കൊണ്ടിരിക്കുകയാണെന്നും ലോകം മുഴുവന്‍ അതിന് സ്വീകാര്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: