തൊടുപുഴ: സ്വകാര്യ സെക്യൂരിറ്റി ഏജന്‍സി ജീവനക്കാരുടെ കൈയില്‍ നിന്ന് പണം തട്ടിയതായി മനുഷ്യാവകാശ കമ്മീഷന് മുന്നില്‍ പരാതി. കരുനാഗപ്പള്ളി ആസ്ഥാനമായ സ്വകാര്യ സെക്യൂരിറ്റി ഏജന്‍സിയാാ
ണ് ബി.എസ്.എന്‍.എല്ലിന് കീഴില്‍ നിയമിച്ച ജീവനക്കാരുടെ പക്കല്‍ നിന്ന് പണം തട്ടിയത്. മാസ ശമ്പളത്തില്‍ നിന്ന് പി.എഫ് തുക കട്ട് ചെയ്തിരുന്നുവെങ്കിലും ഈ തുക കമ്പനി അടച്ചിരുന്നില്ല.
ഇത് സംബന്ധിച്ച് പതിനഞ്ചോളം പരാതികളാണ് നിലവില്‍ കമ്മിഷന് ലഭിച്ചിട്ടുള്ളത്. ഇത്തരത്തില്‍ സംഭവം ഉണ്ടായതിനെ തുടര്‍ന്ന് ബി.എസ്.എന്‍.എല്‍ ഈ ഏജന്‍സിയെ ഒഴിവാക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ജീവനക്കാര്‍ക്ക് ജോലി നഷ്ട്ടപ്പെട്ട അവസ്ഥയാണ്. പോലീസിന്റെ അനാസ്ഥയ്‌ക്കെതിരെ കമ്മിഷനു മുമ്പാകെ വീണ്ടും പരാതി വന്നു. ഭര്‍ത്താവ് മരിച്ച വയോധികയുടെ പുരയിടത്തിലേക്ക് രാസ പദാര്‍ത്ഥങ്ങള്‍ ഒഴിക്കുന്നതിനും പൊതുശല്യം സൃഷ്ടിക്കുന്നതിനും എടുത്ത പരാതിയിലാണ് പോലീസ് എതിര്‍വിഭാഗത്തിന് ഒത്താശ ചെയ്യുന്നു എന്ന ആരോപണവുമായി പരാതിയെത്തിയത്. പെരിങ്ങാശേരി ഷീല വര്‍ഗീസിന്റെ പരാതിയിന്മേല്‍ തൊടുപുഴ ഡിവൈ. എസ്.പിയാണ് കേസ് അഅ
ന്വേഷിച്ചത്.
എന്നാല്‍ എതിര്‍കക്ഷിയുടെ സ്വാധീനവലയത്തില്‍ നിന്ന കാളിയാര്‍ സ്റ്റേഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ശരി വെയ്‌ക്കുകയാണുണ്ടായത്. ഇതിനെതിരെ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തൊടുപുഴ തഹസില്‍ദാര്‍ക്ക് കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കി. ഇന്നലെ നടന്ന സിറ്റിങ്ങില്‍ 58 പരാതികളാണ് സ്വീകരിച്ചത്. അതില്‍ ഒന്‍പത് പരാതികള്‍ തീര്‍പ്പാക്കി. വെള്ളിയാമറ്റത്ത് പാറ പൊട്ടിയ്‌ക്കുന്നതിനെതിരെയും ഏലപ്പാറ സഹകരണ ബാങ്കിലെ താല്‍ക്കാലിക ജീവനക്കാരിയെ ആനുകൂല്യങ്ങള്‍ നല്‍കാതെ പിരിച്ചു വിടാന്‍ ആലോചന നടക്കുന്നതായും പരാതി ഉണ്ടായിരുന്നു. ചില കേസുകള്‍ക്ക് റിപ്പോര്‍ട്ട് വരാന്‍ വൈകുന്നതും കേസിന്റെ കാലതാമസത്തെ ബാധിക്കുന്നത് ഇടക്കാലത്ത് കമ്മിഷനില്‍ ഉണ്ടായ ജീവനക്കാരുടെ കുറവാണോ എന്നും പരിശോധിക്കുന്നതായി കമ്മിഷന്‍ സൂചിപ്പിച്ചു.
കൂടാതെ വസ്തു റീ സര്‍വേയില്‍ വിസ്തീര്‍ണ്ണണ്ണ
ം കുറയുന്നത് പ്രധാന പ്രശ്‌നമാണെന്നും റവന്യൂ ജീവനക്കാര്‍ സത്യസന്ധതയും ആത്മാര്‍ത്ഥതയും പുലര്‍ത്തണമെന്ന് കമ്മിഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് പി.മോഹനദാസ് പറഞ്ഞു.
















