മാനന്തവാടി.ജിവിത ശൈലി രോഗ നിയന്ത്രണത്തിന്റെ ഭാഗമായി ജില്ലാ ആശുപത്രിയുടെയും മാനന്തവാടി പ്രസ്സ് ക്ളബ്ബിന്റയും സംയുക്ത ആഭിമുഖ്യത്തിൽ മാധ്യമ പ്രവർത്തകർക്കും വ്യാപാരി വ്യവസായി യൂത്ത് വിംഗ് പ്രവർത്തകർക്കുമായി ജിവിത ശൈലി രോഗനിർണ്ണയ ക്യാമ്പും ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു.പ്രസ് ക്ളബ്ബിൽ നടത്തിയ പരിപാടികൾ ജില്ലാ ആശുപത്രി സൂപണ്ട് ഡോ.രവി പ്രസാദ് ഉദ്ഘാടനം ചെയ്തു.ടെക് നിക്കൽ അസി.യു.കെ.കൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ. ഉസ്മാൻ, ലത്തീഫ് പടയൻ., അശോകൻ ഒഴക്കോടി എന്നിവർ സംസാരിച്ചു. ഡോ.കെ.എസ്.അജയൻ ക്ളാസ്സ് എടുത്തു. ഷിഫാനത്ത്, തസ്നി, റെജി എന്നിവർ നേതൃത്വം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: