ബത്തേരി:വയനാട്ടിലെ പപ്പട നിര്‍മ്മാണ തൊഴിലാളികളുടെ പ്രഥമ ജില്ലാ കണ്വെന്ഷന് ഫെബ്രുവരി 26ന് നാല് മണിക്ക് കല്പറ്റ വ്യാപാര ഭവന് ഹാളില്‍ നടത്തുമെന്ന് ഭാരവാഹികള്‍ പത്ര സമ്മേളനത്ത്ിലറിയിച്ചു.ജില്ലാ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ പി.ജി.ശശി കണ്വെന്ഷന് ഉദ്ഘാടനം ചെയ്യും.അസംഘടിത തൊഴില്‍ മേഖലയായ പപ്പട നിര്‍മ്മാതാക്കളെ സംഘടപ്പിക്കാനും അവര്‍ക്ക് സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ ആനുകൂല്ല്യങ്ങള്‍ നേടിയെടുക്കുക,പപ്പട ഉത്പാദന രംഗത്ത് ഗുണനിലവാരം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യും..പത്ര സമ്മേളനത്തില്‍ സംസ്ഥാന സമിതി അംഗം വി.ആര്.രാമചന്ദ്രന്,ജില്ലാ പ്രസിഡണ്ട് സി.ആര്.ദേവരാജന്‍,സെക്രട്ടറി പി.എം. സെയ്തലവി,ഖജാന്‍ജി പി.സി.സുരേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: