കല്‍പ്പറ്റ:മഹിളാ ഐക്യവേദിയുടെ വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ശില്പശാല ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി ഹരിദാസ് ഉദ്ഘാടനം ചെയ്തു. മാതൃത്വം തന്നെ നേതൃത്വം എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ശില്പശാല.
സീതാദേവിയുടെ മാതൃത്വം സ്വീകരിക്കണമെന്നും സ്വാമിനി ഭഗിനി നിവേദിതയുടെ ത്യാഗ മനോഭാവം ഭാരത സ്ത്രികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ സ്വാമിനി ഭഗിനി നിവേദിതയെ കുറിച്ച് വി കെ സന്തോഷും സംസാരിച്ചു.രമണിശങ്കര് മഹിളാഐക്യവേദി ജില്ലാ പ്രസി:അദ്ധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി കനകവല്ലി ബാലകൃഷ്ണന് സ്വാഗതവുംവൈത്തിരി താലൂക്ക് രക്ഷാധികാരി ലീല നന്ദിയും പറഞ്ഞു.
ബി എം എസ് ജില്ലാ ജനറല്‍ സെക്രട്ടറി പി കെ മുരളീധരന്,ഹിന്ദു ഐക്യവേദി ജില്ലാ സംഘടന സെക്രട്ടറി ബാലന് വലക്കോട്ടില്‍ മഹിളാ ഐക്യവേദി വൈത്തിരിതാലൂക്ക് പ്രസിഡന്റ് തങ്കമണി-എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: