കോഴഞ്ചേരി: നൃത്തപഠനത്തിനും മത്സരത്തിനും സ്വന്തം അധ്വാനത്തിലൂടെ വകകണ്ടെത്തുന്ന അശ്വതി . ഓട്ടോറിക്ഷ ഓടിച്ചാണ് പഠനത്തിലും നൃത്തത്തിലും സമര്‍ത്ഥയായ അശ്വതി തന്റെ ലക്ഷ്യത്തിലേക്ക് കുതിക്കുന്നത്.
ഇന്നലെ വേദി ഒന്നിലെ നടോടി നൃത്തമത്സരം കഴിഞ്ഞ് അതേവേഷത്തില്‍ ഓട്ടോറിക്ഷ ഓടിച്ചുപോയപ്പോഴാണ് കാണികളുടെശ്രദ്ധ അശ്വതിയിലേക്ക് തിരിഞ്ഞത്.
ആറന്മുള ഇടശേരിമല മണ്ണാരവേലി മോഡിയില്‍ അശ്വതി മുരളിയാണി കൊച്ചുമിടുക്കി. തിരുവല്ല മാര്‍ത്തോമ്മ കോളേജില്‍ ബി എ ഇംഗ്ലീഷ് ബിരുദ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. നന്നായി പഠിക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന ഈ കലാകാരി. സ്വന്തം അധ്വാനത്തിലൂടെയാണ് കലാപഠനത്തിനും മല്സരത്തിനുമുള്ള വക കണ്ടെത്തുന്നത്. മൂന്നര വയസ് മുതല്‍ നൃത്തം പഠിക്കുന്ന ഈ കുട്ടി സ്കൂള്‍ മല്‍സരങ്ങളില്‍ ജില്ലാതലം വരെ മല്‍സരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം യൂണിവേഴ്സിറ്റി മല്‍സരത്തില്‍ എ ഗ്രേഡും കിട്ടി. കോഴഞ്ചേരിയില്‍ പഞ്ചായത്ത് മൈതാനത്ത് ഇന്നലെ മല്‍സരം കഴിഞ്ഞ് മടങ്ങുമ്പോള്‍ മുരളിക എന്ന് പേരുള്ള ഓട്ടോയെ മാധ്യമങ്ങളും കാണികളും പൊതിഞ്ഞു. എല്ലാവര്ക്കും മറുപടി നല്കി സമയം പാഴാക്കാതെ ആറന്മുള ഐക്കര ജംങ്ഷനിലെ ഓട്ടോ സ്റ്റാന്റില്‍ എത്താനായിരുന്നു അശ്വതിക്ക് തിടുക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: