കോഴഞ്ചേരി: നാടോടി നൃത്ത വേദിയില്‍ ശ്രദ്ധേയമായി ഗുരുദേവചരിതം. കോട്ടയം സിഎംഎസ് കോളേജിലെ ബി.കോം അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ ശ്രീശങ്കറാണ് വ്യത്യസ്ഥത പുലര്‍ത്തിയ ഈ നൃത്തരംഗം വേദിയില്‍ അവതരിപ്പിച്ചത്.
അവര്‍ത്തന വിരസത നാടോടി നൃത്തത്തില്‍ തുടര്‍ കഥയായപ്പോള്‍ ശ്രീശങ്കര്‍ വേദിയില്‍ അവതരിപ്പിച്ച ഈ നാടോടി നൃത്തം കലോത്സവ വേദിയിലെ കാണികള്‍ക്ക് ഉണര്‍വ്വേകി. ശ്രീനാരായണ ഗുരുദേവന് ശിവഗിരി സ്ഥാപിച്ചതായിരുന്നു നാടോടി നൃത്തത്തിന്റെ പ്രമേയം.
സമകാലിക സംഭവങ്ങള്‍ ഒന്നും തന്നെ ഇല്ലാതെയാണ് ഇത്തവണയും നാടോടി നൃത്തങ്ങള്‍ വേദിയില്‍ അറങ്ങേറിയതെന്നും ആരോപണം ഉയര്‍ന്നു. സ്ത്രീധന സമ്പ്രദായം, കര്‍ഷകരുടെ ജീവിത പ്രശ്നങ്ങള്‍ തുടങ്ങിയ വിഷയങ്ങളാണ് നാടോടി നൃത്തത്തില്‍ ബഹുഭൂരിപക്ഷം മത്സരാര്‍ത്ഥികളും അവതരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: