കോഴഞ്ചേരി: കലോത്സവത്തിന്റെ രണ്ടാംദിവസം അഞ്ച് മത്സര ഇനങ്ങളുടെ ഫലങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ എറണാകുളം ജില്ല മുന്നേറുന്നു. തിരുവാതിര, ഭരതനാട്യം, ഓട്ടന്തുള്ളല്, കഥകളി, മൈം എന്നീ ഇനങ്ങളണ് രാത്രി 9 മണിയോടെ പൂര്‍ത്തിയായത്. മത്സരങ്ങള്‍ തുടങ്ങാന്‍ വൈകിയതും ചില ഇനങ്ങളില്‍ മത്സരാര്‍ത്ഥികളുടെ ബാഹുല്യവും ഫലപ്രഖ്യാപനം വൈകാന്‍ ഇടയാക്കി. രാത്രി വൈകിയും വേദികളില്‍ മത്സരങ്ങള്‍ തുടര്‍ന്നു.
ഇന്ന് വേദി ഒന്നില്‍ രാവിലെ 9ന് നാടോടിനൃത്തം, വൈകിട്ട് 6 ന് മാര്‍ഗ്ഗംകളി, വേദി രണ്ടില്‍ രാവിലെ 9ന് കോല്‍കളി, 3 ന് ദഫ്മുട്ട്, രാത്രി 8.30ന് ക്ലാസിക്കല്‍ ഡാന്‍സ്, വേദി മൂന്നില്‍ രാവിലെ 9ന് വിന്റ് ഇന്‍സ്ട്രമെന്റ്സ് , 12 ന് പെര്ക്യുഷന്സ്, രാത്രി 9ന് സ്ട്രിംങ് ഇന്‍സ്ട്രമെന്റ്സ്, വേദി നാലില്‍ രാവിലെ 9ന് ലളിതസംഗീതം, 4ന് അക്ഷരശ്ലോകം, 6 ന് കാവ്യകേളി, വേദി അഞ്ചില്‍ രാവിലെ 9ന് കഥാപ്രസംഗം, വേദി ആറില്‍ കവിതാരചന (ഇംഗ്ലീഷ്), വേദി ഏഴില്‍ രാവിലെ 9ന് കവിതാരചന, 10.30ന് ഫിലിംറീവ്യൂ, 12 ന് ഉപന്യാസ രചന, 1.30ന് ഷോര്‍ട്ട് സ്റ്റോറി, 5 ന് പോയറ്ററി റൈറ്റിംങ് എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: