പത്തനംതിട്ട: കേന്ദ്രം നല്കിയ അരി തരൂ എന്ന മുദ്രാവാക്യമുയര്‍ത്തി ഇടതു സര്‍ക്കാരിന്റെ റേഷന്‍ നിഷേധത്തിനെതിരേ ബിജെപിയുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ 24 മണിക്കൂര്‍ പട്ടിണി സമരം ആരംഭിച്ചു. പത്തനംതിട്ടയില്‍ ബിജെപി സംസ്ഥാന ട്രഷറാര്‍ കെ.ആര്.പ്രതാപചന്ദ്രവര്‍മ്മ ഉദ്ഘാടനം ചെയ്തു. ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കാന്‍ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളെക്കുറിച്ച് ധവളപത്രം ഇറക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി മുന്‍സിപ്പല്‍ സെക്രട്ടറി സുഭാഷ് ജെ.പിള്ള അദ്ധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് അഭിലാഷ് ഓമല്ലൂര്‍, ഭാരവാഹികളായ കെ.ജി.പ്രകാശ് , കെ.ജി.അനില്‍, സുരേഷ് കല്‍പ്പക, സതീഷ് കെ.എസ്., രാഹുല്‍ തിലക്, ഹരി അഴൂര്‍, സുനീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
മലയാലപ്പുഴയില്‍ ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് സി.ആര്.സന്തോഷ് ഉദ്ഘാടനം ചെയ്തു. ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.കെ.മുരളീധരക്കുറുപ്പ് അദ്ധ്യക്ഷതവഹിച്ചു. വി.അനില്‍കുമാര്‍, ശശിശങ്കര്‍, ടി.അനില്‍, ഷീലാമധു, പ്രശോഭ, സിന്ധുഹരി, കെ.പി.ഹരിദാസ്, തലച്ചിറ അനില്‍കുമാര്‍, വേണു ഇരിങ്ങേലില്, ശ്രീകല.പി, കെ.രവി, രാജേന്ദ്രന്‍നായര്‍, വിഷ്ണു പ്രസാദ്, തുടങ്ങിയവര്‍ പ്രസംഗിച്ചു.
വള്ളിക്കോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൈപ്പട്ടൂര്‍ ജംങ്ഷനില്‍ നടന്ന സമരം ജില്ലാ ജനറല്‍ സെക്രട്ടറി ഷാജി ആര്.നായര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സദാശിവന്മഠത്തില് അദ്ധ്യക്ഷനായി. നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് കെ.കെ.ബാബു, ശ്രീജ പ്രസാദ്, ബി.സുമതിയമ്മ, രഘുനാഥന്‍നായര്‍, ലേഖാജയകുമാര്‍, ടി.എം.രവി, ഷാജി.ജെ.നായര്‍, വത്സലാ മോഹന്‍, ബിന്ദുപ്രകാശ്, സുമാഅച്യുതന്, ശരത്കുമാര് എന്നിവര്‍ പ്രസംഗിച്ചു.
ബിജെപി കുളനട പഞ്ചായത്തു കമ്മിറ്റി പ്രസിഡന്റ് കെ.ആര്. ജയചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ പഞ്ചായത്ത് കാര്യാലയത്തിനു മുമ്പില്‍ നടന്ന പട്ടിണി സമരം സംസ്ഥാന ട്രഷറര്‍ പ്രതാപചന്ദ്രവര്‍മ്മ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അശോകന് കുളനട, സെക്രട്ടറിമാരായ ശോഭന അച്യുതന്, സുശീല സന്തോഷ്, പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് പി.സി. സജികുമാര്‍, സെക്രട്ടറി വിനോദ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ഏനാത്ത് പാലം ജംങ്ഷനില്‍ നടന്ന സമരം അടൂര്‍ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി അനില്‍ നെടുമ്പള്ളില്‍ ഉദ്ഘാടനം ചെയ്തു. ഏനാത്ത് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അനില്‍ ഏനാത്ത് അദ്ധക്ഷനായി. രമേശ് , ഹരീഷ്, ലീലാമ്മാള്‍, ഹരിശ്ചന്ദ്രന്, മുരളീധരന്പനവിള, ഗീതാമനോജ്, രജനി സുമേഷ്, രാമകൃഷ്ണന് ഉണ്ണിത്താന്, രവീന്ദ്രന്‍പിള്ള, ദീപ.എം., ഗോപന് മിത്രപുരം എന്നിവര്‍ പ്രസംഗിച്ചു.
ബിജെപി തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സമരം കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ പി.ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ അനിതകുമാരി അദ്ധ്യക്ഷയായി. അനില്‍ പുല്ലാട്, ശ്രീകുമാര്‍, പ്രകാശ് കുമാര്‍, ഉഷാകുമാരി, ജയപ്രകാശ്, ശശിധരന്‍നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഏഴംകുളത്ത് ഒബിസി മോര്‍ച്ച അടൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് പ്രസാദ് കിണറുവിള ഉദ്ഘാടനം ചെയ്തു. ബിജെപി ഏഴംകുളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അരുണ്‍ താന്നിക്കല്‍ അദ്യക്ഷനായി. ഉണ്ണി ചരുവിള, രൂപേഷ് അടൂര്‍, രാജേഷ് തെങ്ങമം, രവീനന്ദ്രന് മാങ്കൂട്ടം, ഹക്കിം, ശ്രീദേവി മോഹന്‍, രാജീവ് ശശി, ഷീജ.എസ്, സരസമ്മ, ബീനാമോഹന്, ബാലന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: