കോഴഞ്ചേരി: എം.ജി. കലോത്സവം നൂപുര 2017 ന് ഇന്ന് തുടക്കം. പകല്‍ 2.30 ന് കോഴഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയത്തിലെ ഒന്‍വി നഗറില്‍ കലോത്സവ ഉദ്ഘാടനം ചലച്ചിത്രനടന്‍ പത്മശ്രീ ജയറാം നിര്‍വ്വഹിക്കും. യൂണിവേഴ്സിറ്റി യൂണിയന് ചെയര്മാന് വി. അജയ് നാഥ് അധ്യക്ഷനാകും.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന പ്രഫഷണല്‍ വിദ്യാലയങ്ങളടക്കം 430 കോളജുകളില്‍നിന്നായി 2880 വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുക്കും. ഏഴ് വേദികളിലായി 57 ഇനങ്ങളിലാണ് മത്സരം. പഞ്ചായത്ത് സ്റ്റേഡിയം, തെക്കേമല എം.ജി.എം. ആഡിറ്റോറിയം, സെന്റ് തോമസ് കോളജ് ഗ്രൗണ്ട്, കോളജ് ആഡിറ്റോറിയം എന്നീ പ്രധാന വേദികള്‍ കൂടാതെ സെന്റ് തോമസ് കോളജിലെ മീഡിയ സെന്റര്‍, രണ്ട് സെമിനാര്‍ ഹാളുകള്‍ എന്നിവിടങ്ങളിലാണ് മത്സരം ക്രമീകരിച്ചിട്ടുള്ളത്. വിവിധ രംഗങ്ങളില്പ്രശസ്തരായിട്ടുള്ളവരാണ് വിധികര്‍ത്താക്കളായി എത്തുന്നത്. പകല്‍ 1.30 ന് കോളജ് ഗ്രൗണ്ടില്‍നിന്നുമാണ് ഘോഷയാത്ര ആരംഭിക്കുന്നത്. വാദ്യഘോഷങ്ങളും, നിശ്ചലദൃശ്യങ്ങളും കലാരൂപങ്ങളും അടങ്ങുന്ന ഘോഷയാത്രയില്‍ ആയിരങ്ങള്‍ അണിനിരക്കും. ഘോഷയാത്രയിലെ വിദ്യാര്‍ത്ഥികള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ച് കോളജുകള്‍ക്ക് ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത സമ്മാനങ്ങള്‍ വിതരണം ചെയ്യും
പ്രതികരിക്കാൻ ഇവിടെ എഴുതുക: