പത്തനംതിട്ട: കേരളാഎന്ജിഒസംഘ് ജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്നും നാളെയും ജില്ലയില്‍ വാഹനപ്രചരണജാഥ നടത്തുമെന്ന് ജില്ലാസെക്രട്ടറി എസ്.രാജേഷ് അറിയിച്ചു.
അധികാരത്തിലേറിയാല്‍ പങ്കാളിത്തപെന്‍ഷന്‍ പിന്‍വലിക്കുമെന്ന എല്‍ഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനം പാലിക്കാന്‍ ഇടതുസര്‍ക്കാര്‍ തയ്യാറാവണമെന്ന് ആവശ്യപ്പെട്ട് കേരളാഎന്ജിഒസംഘിന്റെ ആഭിമുഖ്യത്തില്‍ 23ന് സംസ്ഥാനജീവനക്കാര്‍ നടത്തുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥമാണ് വാഹനപ്രചരണജാഥ നടത്തുന്നത്.
ഇന്നുരാവിലെ 10ന് അടൂര്റവന്യൂ ടവറിനുമുന്നില്‍ ആരംഭിക്കുന്ന ജാഥ എന്‍ജിഒസംഘ് സംസ്ഥാനഎക്സിക്യൂട്ടീവ് അംഗം സി.സുരേഷ്കുമാര്‍ ഉദ്ഘാടനം ചെയ്യും.വൈകിട്ട് 5ന് റാന്നി ബ്ലോക്ക് പടിയില്‍ നടക്കുന്ന വിശദീകരണയോഗം ബിഎംഎസ് ജില്ലാസെക്രട്ടറി ജി.സതീഷ്കുമാര്‍ ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ 10ന് കോന്നി പഞ്ചായത്ത് ഓഫീസിനുമുന്നില്‍ നടക്കുന്ന വിശദീകരണയോഗം ബിഎംഎസ് ജില്ലാവൈസ്പ്രസിഡന്റ് സി.എസ്.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും.വൈകിട്ട് 5ന് പത്തനംതിട്ടമിനിസിവില്സ്റ്റേഷനുമുന്നില് നടക്കുന്ന സമാപനയോഗം എന്‍ജിഒസംഘ് സംസ്ഥാനജനറല്‍സെക്രട്ടറി എസ്.കെ.ജയകുമാര്‍ ഉദ്ഘാടനം ചെയ്യും.
വാഹനപ്രചരണജാഥപരിപാടികള് ആസൂത്രണംചെയ്യാന്ചേര്ന്ന യോഗത്തില്‍ എന്‍ജിഒസംഘ് ജില്ലാപ്രസിഡന്റ് സി.സുരേഷ്കുമാര്‍ അദ്ധ്യക്ഷനായിരുന്നു.സംസ്ഥാനവൈസ്പ്രസിഡന്റ് എം.കെ.അരവിന്ദന് ഉദ്ഘാടനം ചെയ്തു.ജില്ലാസെക്രട്ടറി എസ്.രാജേഷ്,വൈസ്പ്രസിഡന്റുമാരായ എ.അനില്‍കുമാര്‍,സി.വി.സുഭാഷ് ചന്ദ്രന്,ജോയിന്‍സെക്രട്ടറിമാരായ ജി.അനീഷ്,എസ്.ഗിരീഷ്,പി.സോമേഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: