വാളയാര്‍:മായം കലര്‍ന്ന ഭക്ഷ്യോത്പന്നങ്ങള്‍ കണ്ടെത്താനുള്ള ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മൊബൈല്‍ ലാബ് ചുവപ്പ്നാടയില്‍ കുരുങ്ങികിടക്കുന്നു.
സംസ്ഥാനത്താരംഭിച്ച രണ്ടു മൊബൈല്‍ ലാബില്‍ ഒരെണ്ണം പൂര്‍ണ്ണമായും അതിര്‍ത്തി ചെക്പോസ്റ്റുകള്‍ ഏറെയുള്ള പാലക്കാടിനു നല്കുമെന്നു ഭക്ഷ്യസുരക്ഷാ കമ്മീഷര്‍ അറിയിച്ചിരുന്നെങ്കിലും നടപടി തടസ്സപ്പെട്ടു.ശക്തമായ സമ്മര്‍ദമാണ് ഇതിനു പിന്നിലെന്നറിയുന്നു.
കഴിഞ്ഞ ഒക്ടോബറിലാണു രണ്ടു മൊബൈല്‍ ലാബുകള്‍ ആരംഭിച്ചത്.മാസത്തില്‍ രണ്ടു വീതം ദിവസം ഓരോജില്ലയിലും ലാബ് എത്തുമെന്നായിരുന്നു തീരുമാനമെങ്കിലും ജില്ലയില്‍ ഇതുവരെ എത്തിയില്ല. പാല്,വെളിച്ചെണ്ണ, ശീതളപാനീയങ്ങള്‍ എന്നിവയുടെ സാംപിളുകള്‍ പരിശോധിച്ച് 20 മിനിറ്റിനുള്ളില്‍ ഫലംഅറിയാമെന്നതാണ് മൊബൈല്‍ ലാബിന്റെ പ്രത്യേകത.
ഇതരസംസ്ഥാനത്തു നിന്നു പഴം,പച്ചക്കറികളുള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളെത്തുന്ന ആറു ചെക്പോസ്റ്റുകള്‍ ജില്ലയിലുണ്ട്.
പാല്,വെളിച്ചെണ്ണ, ശീതളപാനീയങ്ങള്‍ തുടങ്ങി നൂറുകണക്കിനു ലോഡ് വാഹനങ്ങളും ദിനംപ്രതി എത്തുന്നുണ്ട്. ഭക്ഷ്യസുരക്ഷാ വിഭാഗം ഇവയുടെ സാംപിളുകള്‍ ശേഖരിച്ച് കൊച്ചിയിലെ അനലറ്റിക്കല്‍ ലാബിലേക്കയച്ചാണ് ഇപ്പോള്‍ പരിശോധന നടത്തുന്നത്.
ഫലം ലഭിക്കാന്രണ്ടുമാസം കാത്തിരിക്കണം. ഇതോടെ തുടര്‍ നടപടികളും വൈകും. ഇതിനിടയില്‍ ശക്തമായ രാഷ്ട്രീയ സമ്മര്‍ദ്ദവും ഉണ്ടാവും. മൊബൈല്‍ ലാബില്‍ പരിശോധനാ ഫലം ഉടന്‍ ലഭിക്കുമെന്നതിനാല്‍ ഭക്ഷ്യവസ്തുക്കള്‍ തിരിച്ചയയ്ക്കാനും ബന്ധപ്പെട്ടവര്‍ക്കെതിരെ കേസെടുക്കാനുമാകും.
വിഷാംശമോ, മായമോ കണ്ടെത്തിയാല്‍ ആ ഭക്ഷ്യവസ്തുക്കള്‍ക്കു നിരോധനമേര്‍പ്പെടുത്താനായിരുന്നു സര്‍ക്കാര്‍ തീരുമാനം.കഴിഞ്ഞ ഓണക്കാലത്തുമാരകരാസവസ്തുക്കള് കലര്‍ന്ന വെളിച്ചെണ്ണയും മായംകലര്‍ന്ന പാലും,പാല് ഉല്പന്നങ്ങളും ഭക്ഷ്യസുരക്ഷാഅധികൃതര് വ്യാപകമായി പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ മാസം വേലന്താവളം ചന്തയില്‍ നിന്നു ശേഖരിച്ചപച്ചക്കറി സാംപിളുകളിലും വന്‍തോതില്‍ വിഷാംശം കണ്ടെത്തിയെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: