കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയില്‍ ഇന്നലെ അഞ്ചിടങ്ങളില്‍ തീപ്പിടുത്തം. ആലപ്ര, മണിമല, കരിക്കാട്ടുര്‍, ആനക്കല്ല്, കുന്നംഭാഗം എന്നിവിടങ്ങളിലാണ് തീപ്പിടിച്ചത്. രാവിലെ 11.15ന് ആലപ്ര വൈദ്യശാലപ്പടി മണ്ണുവയലില്‍ ബഷീറിന്റെ ഒന്നരയേക്കറോളം റബ്ബര്‍ തോട്ടത്തിലും മണിമല പുതിയമണ്ണില്‍ സുരേഷ് ബാബുവിന്റെ ഒന്നരയേക്കറോളം സ്ഥലത്തും തീപ്പിടിച്ചു. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. ആനക്കല്ല് ഫിലിപ്പ് ഞാവള്ളിയുടെ വാഴത്തോട്ടത്തില്‍ തീപ്പിടിച്ചു. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തോമസ് കുന്നപ്പള്ളിയുടെ കുന്നുംഭാഗത്തെ വീടിന് സമീപത്തുള്ള പറമ്പിലും തീപ്പിടുത്തമുണ്ടായി. കരിക്കാട്ടൂര്‍ തോട്ടത്തില്‍ തീ പടര്‍ന്നെങ്കിലും നാട്ടുകാര്‍ ചേര്‍ന്ന് തീയണച്ചു.
















