പട്ടാമ്പി: പടിഞ്ഞാറന്‍ മേഖലയിലെ വരള്‍ച്ച നേരിടാന്‍ കൂടുതല്‍ ഫണ്ട് ലഭ്യമാക്കാണമെന്ന് പട്ടാമ്പി താലൂക്ക്തല വരള്ച്ചാവലോകനസമിതി ആവശ്യപ്പെട്ടു.
കളക്ടറുടെ ഫണ്ട് ലഭ്യമാക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കും.90 ലക്ഷം നീക്കിവച്ചിട്ടുണ്ടെന്ന് മുഹമ്മദ് മുഹസിന് എംഎല്‍എപറഞ്ഞു.
പഞ്ചായത്തുകളില്‍ ജലവിതരണവുമായി ബന്ധപ്പെട്ടുള്ള അറ്റക്കുറ്റപ്പണികള്‍ ഉടന്‍ ചെയ്തുതീര്‍ക്കണം.
താലൂക്കിന് കീഴിലെ ഓരോ പഞ്ചായത്തുകളിലും എവിടെയൊക്കെ കുടിവെള്ള സ്രോതസ്സുകളുണ്ട്, എത്ര പദ്ധതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്, എത്രയെണ്ണം നിര്‍ജ്ജീവമായിട്ടുണ്ട്, കുടിവെള്ളം തീരെ ലഭിക്കാത്ത പ്രദേശങ്ങള്‍ ഏതൊക്കെ എന്നിവയടങ്ങിയിട്ടുള്ള വിശദമായ റിപ്പോര്‍ട്ട് തഹസില്‍ദാര്‍ക്ക് 25നകം സമര്‍പ്പിക്കാനും യോഗത്തില്‍ തീരുമാനമായി.
കുടിവെള്ള പ്രശ്നം രൂക്ഷമാവുന്ന പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാന്‍ പഞ്ചായത്തുകള്‍ക്ക് പ്രത്യേകം ഫണ്ടനുവദിക്കാന്‍ യോഗം നിര്‍ദ്ദേശിച്ചു.
പുഴകളില്‍ നിന്നും അവശേഷിക്കുന്ന ജലം കുടിവെള്ളമായുംഅത്യാവശ്യം നെല്‍കൃഷിക്കല്ലാതെ മറ്റു കൃഷികള്‍ക്ക് ഉപയോഗിച്ചാല്‍ നടപടിയുണ്ടാവും.
പൊതുകിണറുകള്‍ അറ്റകുറ്റപ്പണി നടത്തുക,സ്വകാര്യ ടാപ്പുകളില്‍ നിന്നും ഹോസിട്ട് വെള്ളം എടുക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ യോഗത്തിലുയര്‍ന്നു.
പരുതൂരിലെ ഓടുപാറ കുടിവെള്ള പദ്ധതി ഉടന്‍ പ്രാവര്‍ത്തികമാക്കും ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ജലക്ഷാമം രൂക്ഷമാകുമ്പോഴും വെള്ളിയാങ്കല്ല് തടയണയില്‍ നിലവിലുള്ള വെള്ളം താഴേക്കൊഴുക്കി വിടാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും ആരോപണമുയര്‍ന്നു.
എംഎല്‍എ വി.ടി.ബല്‍റാം,പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമ്മുക്കുട്ടി എടത്തോള്‍, നഗരസഭ ചെയര്മാന് കെ.പി.വാപ്പുട്ടി, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.മുരളി,ശാന്തകുമാരി, എന്‍.നന്ദവിലാസിനി,കൃഷ്ണകുമാര്‍,ടി.കെ.സുനില്‍കുമാര്‍,സി.എം.നീലകണ്ഠന്, സുജാത,പി.സുമിത, തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി.കേശവന്, എം.പി.വിനയകുമാര്‍ തഹിസില്‍ദാര്‍ പ്രസന്നകുമാര്‍, ശ്രീജിത് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: