തിരുവല്ല:കൊടും ചൂട് നാശംവിതച്ച സ്ഥലങ്ങളിലേക്ക് ഇരുപത് ലക്ഷം അടിയന്തര ധനസഹായത്തിനും പദ്ധതി തയ്യാറാക്കി സംസ്ഥാന കൃഷിവകുപ്പ് ഡയറക്ടറിനും ജില്ലാഭരണകൂടത്തിനും നല്കി.ഇത്തവണ നെല്‍കൃഷി ഇറക്കിയ 90 ഹെക്ടറിലെ കൃഷി പൂര്‍ണമായി നശിച്ചു.
വള്ളിക്കോട്,പുറമുറ്റം ഭാഗങ്ങളിലെ നെല്‍കൃഷിയാണ് കരിഞ്ഞുണങ്ങിയത്.പുറമുറ്റത്ത് പുല്ലേലിപാടം,കരിക്കുളം,എന്നിവിടങ്ങളിലെ 20 ഹെക്ടറിലും വള്ളിക്കോട് നടുതൊടി,നരികൂഴി,വേട്ടാകുളം പാടശേഖരങ്ങളിലെ എഴുപത് ഹെക്ടറിലുമാണ് വേനല്‍ വിനയായത്.കോന്നി,മല്ലപ്പള്ളി,അപ്പര്‍കുട്ടനാട് ഭാഗങ്ങളിലായി 102 ഹെക്ടറിലെ വാഴകൃഷിയും നശിച്ചതായി സംസ്ഥാന കൃഷിവകുപ്പ് ഡയറക്ടര്‍ക്ക് നല്കിയ വാരാദ്യ റിപ്പോര്‍ട്ടില്‍ പറയുന്നു.
നെല്‍കൃഷി ഹെക്ടറിന് 13500 രൂപ കണക്കാക്കി 1215000 രൂപയുടെ അടിയന്തര ധനസഹായത്തിന് ജില്ലാ കൃഷിവകുപ്പ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.വാഴ ഇടവിളകള്‍ എന്നിവയുടെ കൃഷിക്ക് 8ലക്ഷം രൂപയും ആവശ്യപ്പെട്ടിട്ടുണ്ട്.
ജലസേചനം നഷ്ടപരിഹാരം എന്നിവ ഉടന്‍ ഉറപ്പ് വരുത്താനാണ് ഈ തുക. വരുന്ന ദിവസങ്ങളിലെ മന്ത്രിസഭ യോഗത്തില്‍ തന്നെ കര്‍ഷകര്‍ക്കുള്ള വിഷയത്തില്‍ തീരുമാനമാകുമെന്ന് പ്രതീക്ഷ യിലാണ് ജില്ലയിലെ കര്‍ഷകര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: