ന്ധി യൂണിവേഴ്സിറ്റി യുവജനോത്സവത്തിന് ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഒരുക്കങ്ങള്‍ ഒന്നും പൂര്‍ത്തിയായില്ല. കോഴഞ്ചേരി ടൗണില്‍ ഏതാനും ഫല്‍ക്സുകളും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടതല്ലാതെ മറ്റ് ഒരു പ്രചരണ പരിപാടികളും ഇതുവരെ നടത്തിയിട്ടില്ല. കേരളത്തില്‍ നടന്ന യുവജനോത്സവങ്ങളെല്ലാം തന്നെ വളരെ നേരത്തേ പ്രചരണങ്ങളോടും ആഘോഷത്തോടെയുമാണ് ആരംഭിച്ചിട്ടുള്ളത്. ചെറിയ പാര്‍ട്ടികളുടെ പരിപാടികള്‍ക്ക് നടത്തുന്ന പ്രചരണം പോലും നടത്തുവാന്‍ കോഴഞ്ചേരിയിലെ യുവജനോത്സവ സംഘാടകര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. 3000 ലധികം മത്സരാര്‍ത്ഥികളും അവരോടൊപ്പമെത്തുന്ന രക്ഷിതാക്കള്‍ക്കും ആവശ്യമായ സൗകര്യങ്ങള്‍ ക്രമീകരിക്കുവാനും സംഘാടകര്‍ പരാജയപ്പെട്ടിരിക്കുകയാണ്. മത്സര വേദികളെകുറിച്ചുള്ള അവ്യക്തതയും തുടരുകയാണ്. സ്വാഗത സംഘം അലങ്കാരമായി മാറിയതായും അഭിപ്രായം ഉയര്‍ന്നുകഴിഞ്ഞു.
നിത്യേന പതിനായിരത്തിലധികം ആളുകള്‍ നാലുദിവസങ്ങളിലായി വിവിധ വേദികളില്‍ മത്സരത്തിനും കാണികളായും എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവര്‍ക്കുവേണ്ട പ്രാഥമിക സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഒരുക്കുവാന്‍ ഒരുനടപടിയും സ്വീകരിച്ചിട്ടില്ല. കുറച്ച് ദിവസങ്ങള്‍ക്കുമുമ്പ് കോഴഞ്ചേരി പഞ്ചായത്തില്‍ ഭരണ സമിതി വിളിച്ചുചേര്‍ത്ത ട്രാഫിക് അവലോകന യോഗത്തിനിടെ യുവജനോത്സവ ക്രമീകരണത്തെകുറിച്ചുള്ള ഒരു ചോദ്യത്തിന് മറുപടിയായി രണ്ട് കുഴല്‍ക്കിണറുകള്‍ നിര്‍മ്മിക്കുമെന്ന വിചിത്രമായ മറുപടിയാണ് യോഗത്തില്‍ ഭരണ സമിതി പറഞ്ഞത്. കോഴഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമവും രൂക്ഷമായിരിക്കുകയാണ്. ടൗണിലുള്ള എതാനും ലോഡ്ജുകളില്‍ മിക്കതും മത്സരാര്‍ത്ഥികള്‍ക്കും മറ്റുമായി ഇതിനകം ബുക്ക് ചെയ്തുകഴിഞ്ഞിട്ടുണ്ട്. ഇനിയും എത്തിച്ചേരേണ്ടവര്‍ എവിടെ താമസിക്കണമെന്നും എങ്ങനെ ഏതൊക്കെ മത്സരവേദികളില്‍ എത്തിച്ചേരണമെന്നുള്ള അവ്യക്തതയും തുടരുകയാണ്. നാട്ടുകാരും കലാ പ്രേമികളും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മഹാത്മഗാന്ധി യൂണിവേഴ്സിറ്റി യുവജനോത്സവം സംഘാടക സമിതിയുടെ ഉത്തരവാദിത്വമില്ലായ്മ മൂലം നനഞ്ഞ പടക്കം പോലെ ആയതില്‍ എല്ലാവരും നിരാശരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: