മാരാമണ്‍: സഭകള്‍ സാമൂഹ്യവിചാരണയ്ക്കു തയാറാകണമെന്ന് എംജി സര്‍വകലാശാലമുന്‍ വൈസ് ചാന്‍സലര്‍ ഡോ.സിറിയക് തോമസ്.
ഇന്നലെഉച്ചകഴിഞ്ഞ് മാരാമണ്‍ കണ്വന്ഷനില്സാമൂഹികതിന്മകള്ക്കെതിരെ നടന്ന യോഗത്തില്പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകള്‍ക്കു ലഭിക്കുന്ന ആദരം ഏതൊരു സമൂഹത്തിന്റെയുംഅളവുകോലാണ്.
ആത്മീയനേതാക്കളും അപചയങ്ങളില്‍ പെടുന്നു.രാഷ്രീയക്കാര്‍ കാട്ടുന്നതുപോലെ ആത്മീയ നേതാക്കളുടെയും ചിത്രങ്ങള്ഫ്ളെക്സ് ബോര്‍ഡുകളില്‍ കുരിശില്‍ കള്ളന് തൂങ്ങിയതുപോലെ കിടക്കുന്നതുകാണാം.അധ്യാപകന് അധ്യാപകനായും വൈദികന് വൈദികനായുംനില്ക്കാത്തതാണ് സമൂഹം നേരിടുന്ന മറ്റൊരു വെല്ലുവിളി.
മദ്യാസക്തിയേക്കാള്‍ വലിയ സാമൂഹികതിന്മകള് ഇന്നു സമൂഹത്തെബാധിച്ചിരിക്കുന്നു. ഇവയെ മലയായും മതിലായും തടയേണ്ടവര്‍ അതിനുതയാറാകുന്നില്ല. ബന്ധങ്ങളിലെ വിള്ളല്‍ മറ്റൊരു സാമൂഹിക തിന്മയാണ്.
അയല്‍ക്കാരനെ അറിയാത്ത സമൂഹമാണിത്. ഫെയ്സ് ബുക്കിലും വാട്സ് ആപ്പിലുംമാത്രം ജീവിക്കുന്നവര്‍ക്ക് തൊട്ടടുത്തുള്ളവനെപോലും അറിയാനാകുന്നില്ല. സമൂഹത്തിലെസ്നേഹവും കരുണയും സത്യസന്ധതയും ധാര്‍മിക മൂല്യങ്ങളും നഷ്ടപ്പെടുത്തികൊണ്ടുള്ള ഒരു തലമുറവളരുകയാണ്.
ജനകോടികളെ നയിക്കേണ്ട നേതാക്കന്മാര്ക്ക് ധാര്മികതനഷ്ടപ്പെടുന്നത് രാജ്യം നേരിടുന്ന ദുരന്തമാണ്.
നെഹ്റുവിനു സ്വത്തായി ബാക്കിവച്ചിരുന്നത് താനെഴുതിയ പുസ്തകങ്ങള്ക്കുറോയല്റ്റി ലഭിച്ച തുക മാത്രമായിരുന്നു. ഇവരുടെയൊക്കെ പിന്ഗാമികള്അഴിമതിയുടെ മൂര്‍ത്തീഭാവങ്ങളായി ഇന്നു മാറിയിരിക്കുകയാണ്. അഴിമതി അനീതിയിലേക്കുനയിക്കുന്നു. മക്കള്‍ രാഷ്ട്രീയം കഴിഞ്ഞ് തോഴിരാഷ്ട്രീയത്തിലേക്കു മാറുന്നു. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെടുമെന്നുറപ്പുള്ളയാള്എംഎല്എമാരെ വരുതിയില്‍ നിര്‍ത്തുന്ന കാഴ്ച നമ്മുടെ ജനാധിപത്യംനേരിടുന്ന അപചയമാണെന്നുംഅദ്ദേഹം പറഞ്ഞു.
സാമുദായിക സൗഹാര്ദമാണ ്മാരാമണ് കണ്വന്ഷന്റെമുഖമുദ്രയെന്നും ഇതു തകര്‍ക്കാനുള്ള നീക്കം ഈ മണ്ണില്‍ ദൈവാത്മാവിനാല്തടയപ്പെടുമെന്നും ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത. മാരാമണ്കണ്വന്ഷനില് ഇന്നലെ രാവിലത്തെ യോഗത്തില്‍ അധ്യക്ഷ പ്രസംഗംനടത്തുകയായിരുന്നു അദ്ദേഹം.യോജിക്കാവുന്ന മേഖലകളിലെല്ലാം യോജിച്ചു തന്നെയാണ് കണ്വന്ഷന്പ്രവര്ത്തനം. വിഭാഗിയതയെ ഒരിക്കലും പ്രോത്സാഹിപ്പിക്കാറില്ല.മാരാമണ്‍ കണ്വന്ഷന് പന്തല്നിര്മാണത്തിനുള്ള കഴകള്‍ പണ്ട് പ്രമുഖ ഹൈന്ദവ കുടുംബമായ തോട്ടാവള്ളില്നിന്നാണ ്നല്കിയിരുന്നത്. ഇത്തരത്തില്‍ സഹോദരി സമുദായങ്ങള്‍ തമ്മില്‍ശക്തമായ ഒരു ബന്ധം പണ്ടുമുതല്ക്കേ ഉള്ളതാണെന്ന് മെത്രാപ്പോലീത്തചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: